ഇടുക്കി റിജോഷ് വധം: പ്രതികള്‍ വിഷം കഴിച്ചു; കുഞ്ഞ് മരിച്ചു

0
892

മുംബൈ: ഇടുക്കി ശാന്തന്‍പാറ പുത്തടി മൂല്ലൂര്‍ വീട്ടില്‍ റിജോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വിഷം കഴിച്ച നിലയില്‍ മുംബൈയില്‍ കണ്ടെത്തി. ഇരുവരെയും ഗുരുതരാവസ്ഥയില്‍ പന്‍വേലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്ര പൊലീസാണ് ഒന്നാം പ്രതി വസീമിനെയും റിജോഷിന്റെ ഭാര്യ ലിജിയെയും വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കും മുന്‍പെ റിജോഷിന്റെ രണ്ടര വയസ്സുള്ള മകള്‍ മരിച്ചു. ഇടുക്കി, രാജകുമാരിയില്‍നിന്ന് വസീമിനൊപ്പം കടന്നപ്പോള്‍ കുട്ടിയെയും ലിജി ഒപ്പം കൂട്ടിയിരുന്നു.
അര്‍ധബോധാവസ്ഥയില്‍ കഴുത്തു ഞെരിച്ച് കൊന്നു; മൃതശരീരത്തിന് മൂന്നു ദിവസം പഴക്കം
വസീമിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. ഫോണ്‍ രേഖകള്‍ പരിശോധിച്ച് നേരത്തേ കേരള 82dc38bb-d92c-4f9a-bea7-e6664cc38b42പൊലീസ് സംഘം മുംബൈയില്‍ എത്തിയിരുന്നു. അതിനിടെയാണ് ഹോട്ടല്‍ മുറിയില്‍ വിഷം കഴിച്ച നിലയില്‍ ഇവരെ കണ്ടെത്തിയ വിവരം ലഭ്യമാകുന്നത്. ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലുള്ള റിജോഷിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെത്തിയത്. റിജോഷിനെ കൊന്നു കുഴിച്ചുമൂടിയതു താനാണെന്ന് ഏറ്റുപറയുന്ന ഫാം ഹൗസ് മാനേജര്‍ കൂടിയായ വസീമിന്റെ വിഡിയോ സന്ദേശവും പിന്നാലെ പൊലീസിനു ലഭിച്ചു.
പുത്തടിക്കു സമീപം മഷ്‌റൂം ഹട്ട് ഫാം ഹൗസിന്റെ കൃഷിയിടത്തില്‍ നിന്നാണു മൃതദേഹം കണ്ടെത്തിയത്. ഫാം ഹൗസിലെ ജീവനക്കാരനായ റിജോഷിനെ ഒക്ടോബര്‍ 31 മുതലും ഭാര്യ ലിജി (29), ഇളയ മകള്‍ ജൊവാന (2), ഫാം ഹൗസ് മാനേജര്‍ തൃശൂര്‍ ഇരിങ്ങാലക്കുട കോണത്തുകുന്ന് കുഴിക്കണ്ടത്തില്‍ വസീം (32) എന്നിവരെ ഈ മാസം നാലു മുതലും കാണാനില്ലെന്ന് ബന്ധുക്കള്‍ ശാന്തന്‍പാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
റിജോഷിനെ റിസോര്‍ട്ടിന്റെ ഭൂമിയില്‍ കൊന്നു കുഴിച്ചുമൂടിയത് താന്‍ മാത്രമാണെന്ന് ഏറ്റു പറഞ്ഞായിരുന്നു വസീമിന്റെ വിഡിയോ സന്ദേശം. കൃത്യം ചെയ്തത് താന്‍ ഒറ്റയ്ക്കാണെന്നും സഹോദരനെയും സുഹൃത്തുക്കളെയും വെറുതേ വിടണമെന്നും പൊലീസിനോട് വിഡിയോയില്‍ അപേക്ഷിക്കുന്നു. മൂന്നാര്‍ പൊലീസിനാണ് സന്ദേശം അയച്ചത്. 

bytonne-2