വ്യാജരേഖയുണ്ടാക്കി പഞ്ചായത്തിനെ കബളിപ്പിച്ചതിന് കേസെടുത്തു

0
511

 

നാദാപുരം : പാറക്കടവ് ടൗണില്‍ വ്യാപാര സമുച്ചയത്തിന് നമ്പര്‍ കിട്ടുന്നതിന് സമീപത്തെ കെട്ടിട ഉടമയുടെ വ്യാജ സമ്മത പത്രം നല്‍കി ഗ്രാമ പഞ്ചായത്തിനെ കബളിപ്പിച്ചതിന് വളയം പോലീസ് കേസെടുത്തു. കൊയിലോത്ത് മുഹമ്മദ്, നിയാസ്, ഷഫീഖ്, തസ്നീം എന്നിവര്‍ക്കെതിരെയാണ് ചെക്യാട്പഞ്ചായത്ത് സെക്രട്ടറിയുടെ പരാതില്‍ കേസെടുത്തത്.
ഡിഡിപിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ചെക്യാട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വളയം പോലീസില്‍ പരാതി നല്‍കിയത്. കെട്ടിടത്തിന് നമ്പര്‍ കിട്ടാന്‍ അപേക്ഷ നല്‍കിയപ്പോള്‍ വഴിയില്ലാത്തതിനാല്‍ നമ്പര്‍ നല്‍കാന്‍ കഴിയില്ലെന്ന് സെക്രട്ടറി പറയുകയും 82dc38bb-d92c-4f9a-bea7-e6664cc38b42ഇതുപ്രകാരം നമ്പര്‍ നല്‍കിയിരുന്നുമില്ല. ഇതിനിടയില്‍ സെക്രട്ടറി മാറിയതോടെ വീണ്ടും അപേക്ഷ നല്‍കുകയും വിദേശത്തുളള സ്ത്രീയുടെ സമ്മത പത്രം കാണിച്ച് വീണ്ടും അപേക്ഷ നല്‍കുകയും പുതിയ സെക്രട്ടറി കെട്ടിടത്തിന് നമ്പര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ സമീപത്തെ കെട്ടിട ഉടമയായ സ്ത്രീ സമ്മത പത്രം നല്‍കിയിട്ടില്ലെന്നും വ്യാജ സമ്മത പത്രം തയ്യാറാക്കുതയാണ് ചെയ്തതെന്നും പഞ്ചായത്തിനെ അറിയിച്ചതോടെ ഇപ്പോഴത്തെ സെക്രട്ടറി രേഖ പരിശോധിച്ച് വ്യാജമാണെന്ന് തിരിച്ചറിയുകയായിരുന്നു. ഇതോടെ പഞ്ചായത്ത് നേരത്തെ നല്‍കിയ അനുമതി റദ്ദ് ചെയ്യുകയായിരുന്നു.

bytonne-2