22 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

0
876

തിരുവനന്തപുരം: ഈ മാസം 22 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഡീസല്‍ വില വര്‍ധനവും പരിപാലന ചെലവും വര്‍ധിച്ചതനുസരിച്ച് ബസ് ചാര്‍ജ് വര്‍ധന വേണമെന്നാണ് ബസുടമകളുടെ ആവശ്യം. കേരള സ്‌റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് കണ്‍വെന്‍ഷനിലൂടെ 82dc38bb-d92c-4f9a-bea7-e6664cc38b42സമര പ്രഖ്യാപനം നടത്തിയത്. മിനിമം ചാര്‍ജ് പത്ത് രൂപയാക്കുക, കെഎസ്ആര്‍ടിസിയിലും സ്വകാര്യ ബസുകളിലും കണ്‍സഷന്‍ ഒരു പോലെയാക്കുക, സര്‍ക്കാര്‍എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ യാത്രാ ഇളവ് അമ്പത് ശതമാനമാക്കുക, സ്വാശ്രയസ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ യാത്രാ ഇളവ് പൂര്‍ണമായും ഒഴിവാക്കുക എന്നിവയാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍.

bytonne-2