ബസ് ഡ്രൈവര്‍ക്ക് മര്‍ദനം: വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

0
436

നാദാപുരം: പേരോട് ബസ് ഡ്രൈവറെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. കുറ്റ്യാടി ഊരത്ത് മാവുള്ള ചാലില്‍ ബിജുവിനെയാണ് (32) വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്. പേരോട് എംഐഎം ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസ്.
വെള്ളിയാഴ്ച്ച വൈകുന്നേരം പേരോട് ടൗണിലാണ് തലശ്ശേരി-തൊട്ടില്‍പ്പാലം റൂട്ടിലോടുന്ന എആര്‍ ഡീലക്‌സ് ബസ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റത്. വ്യാഴാഴ്ച്ച ബസില്‍ വിദ്യാര്‍ഥികളെ കയറ്റിയില്ലെന്ന് ആരോപിച്ച് ബസ് തടഞ്ഞ് നിര്‍ത്തി വിദ്യാര്‍ഥികള്‍ 82dc38bb-d92c-4f9a-bea7-e6664cc38b42ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ബിജുവിനെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി തലശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാര്‍ഥികള്‍ ബസ്സിനുള്ളില്‍ കയറി ഡ്രൈവറെ മര്‍ദിക്കുന്നത് കണ്ട് നാട്ടുകാര്‍ ഇടപെട്ടതോടെ നാട്ടുകാരും വിദ്യാര്‍ഥികളും തമ്മില്‍ ടൗണില്‍ ഏറെ നേരം സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് നാദാപുരത്ത് നിന്ന് പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ഇതിനിടയില്‍ നാട്ടുകാര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു. എന്നാല്‍ വ്യാഴാഴ്ച സ്റ്റോപ്പില്‍ നിര്‍ത്തി വിദ്യാര്‍ഥികളെ ബസ്സില്‍ കയറ്റിയിരുന്നെന്ന് നാട്ടുകാരും ഡ്രൈവറും പറഞ്ഞു. ബസ്സ് സ്റ്റാര്‍ട്ടിംഗില്‍ നില്‍ക്കുമ്പോഴാണ് ഡ്രൈവറുടെ കേബിനില്‍ കയറി നാല് വിദ്യാര്‍ഥികള്‍ ഡ്രൈവറെ മര്‍ദിച്ചത്. ഇതിനിടയില്‍ നാട്ടുകാരും വിദ്യാര്‍ഥികളും തമ്മിലുണ്ടായ ഉന്തിലും തള്ളിലും സമീപത്തെ സ്റ്റേഷനറി കടയുടെ അലമാരയുടെ ചില്ലു തകര്‍ന്നു.

bytonne-2