ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം യൂത്ത് ലീഗിന്റെ ദൗത്യം: പി.ജി.മുഹമ്മദ്

0
120

ആയഞ്ചേരി: ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമാണ് യൂത്ത് ലീഗിന്റെ ചരിത്രദൗത്യമെന്ന് സംസ്ഥാന സെക്രട്ടറി പി.ജി.മുഹമ്മദ്. ഫാസിസത്തിനെതിരെയുള്ള യൂത്ത് ലീഗിന്റെ പോരാട്ടം ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയഞ്ചേരിയില്‍ കുറ്റ്യാടി മണ്ഡലം യൂത്ത് ലീഗ് സമ്മേളനത്തിന്റെ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം.പി.ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. ഡിസംബര്‍ 14,15,16 തിയ്യതികളില്‍ പ്രതിനിധി സമ്മേളനം, വൈറ്റ്ഗാര്‍ഡ് പരേഡ്, പൊതുസമ്മേളനം, കൗണ്‍സില്‍ മീറ്റ് തുടങ്ങിയ പരിപാടികള്‍ നടക്കും.
പി.അമ്മത്, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, കെ.ടി അബ്ദുറഹിമാന്‍, പി.പി റഷീദ്, 82dc38bb-d92c-4f9a-bea7-e6664cc38b42ചുണ്ടയില്‍ മൊയ്തു ഹാജി, മലയില്‍ ഇബ്രാഹീം ഹാജി, ആര്‍.യൂസഫ് ഹാജി, കുന്നോത്ത് അഹമ്മദ് ഹാജി, എം.എ.കുഞ്ഞബ്ദുല്ല, കെ.സി മുജീബ് റഹ്മാന്‍, വി.പി.കുഞ്ഞമ്മദ്, പുതിയേടുത്ത് അബ്ദുല്ല, എഫ്.എം. മുനീര്‍, റഷാദ് വി എം, അനസ് കടലാട്ട്, ഷാനിബ് ചെമ്പോട്ട്, പി.അബ്ദുറഹ്മാന്‍, എം.എം.മുഹമ്മദ്, സാദിഖ് മണിയൂര്‍, ഇ പി സലിം, ജൈസല്‍ കെ.സി, മന്‍സൂര്‍ എടവലത്ത്, കാട്ടില്‍ മൊയ്തു, കിളിയമ്മല്‍ കുഞ്ഞബ്ദുല്ല, ഹാരിസ് മുറിച്ചാണ്ടി, കെ മുഹമ്മദ് സ്വാലിഹ് എന്നിവര്‍ സംസാരിച്ചു.
പാറക്കല്‍ അബ്ദുല്ല എംഎല്‍എ (മുഖ്യ രക്ഷാധികാരി),. നൊച്ചാട്ട് കുഞ്ഞബ്ദുല്ല (ചെയര്‍മാന്‍), എം.പി.ഷാജഹാന്‍ (ജനറല്‍ കണ്‍വീനര്‍) എഫ്.എം. മുനീര്‍ (കണ്‍വീനര്‍), കെ.ടി.അബ്ദുറഹിമാന്‍ (ട്രഷറര്‍) തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്ന 101 അംഗ കമ്മിറ്റക്ക് രൂപം നല്‍കി.

bytonne-2