ജില്ലാ സീനിയര്‍ വോളി: വടകര മേഖലാ മത്സരം നാളെ തുടങ്ങും

0
342

വടകര: ജിംഖാന സ്‌പോര്‍ട്‌സ് ക്ലബ്ബും അര്‍ച്ചന പഴങ്കാവും ജില്ലാ വോളിബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ സീനിയര്‍ ലീഗ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വടകര സോണല്‍ മത്സരങ്ങള്‍ 9,10 തിയ്യതികളില്‍ നടക്കും. ഇതിന്റെ ഒരുക്കം പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വടകര ബിഇഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയത്തിലെ രണ്ടു കോര്‍ട്ടുകളിലാണ് മത്സരം നടക്കുക. 44 ടീമുകള്‍ ചാംപ്യന്‍ ഷിപ്പില്‍ പങ്കെടുക്കും. അടുത്ത മാസം ഇടുക്കിയില്‍ നടക്കുന്ന സംസ്ഥാന ചാംപ്യന്‍ഷിപ്പിലേക്കുള്ള കോഴിക്കോട് ജില്ലാ ടീമിനെ ഇതില്‍ നിന്നും തെരഞ്ഞെടുക്കും. മത്സരങ്ങള്‍ കാലത്ത് 8 മണിക്ക് ആരംഭിക്കും. ഔപചാരിക ഉദ്ഘാടനം ഒമ്പതിനു് കാലത്ത് 10 ന് സി.കെ.നാണു എം.എല്‍.എ നിര്‍വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ വി.വിദ്യാസാഗര്‍, ജനറല്‍ കണ്‍വീനര്‍ വി.കെ.പ്രേമന്‍, സി.വി.വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

bytonne-2