മഞ്ഞപ്പിത്തം: വാണിമേലില്‍ ആരോഗ്യ വിഭാഗം പരിശോധന ശക്തമാക്കി

0
345

നാദാപുരം: മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വാണിമേലില്‍ ആരോഗ്യ വിഭാഗം പരിശോധന തുടരുന്നു. ആരോഗ്യവകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഭൂമിവാതുക്കല്‍, വയല്‍പീടിക തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്. ശുചിത്വം പാലിക്കണമെന്ന് കാണിച്ച് ആരോഗ്യവകുപ്പ് ഒരു മാസം മുമ്പ് നോട്ടീസ് നല്‍കുകയും ഗ്രാമപഞ്ചായത്ത് പിഴ ചുമത്തുകയും ചെയ്ത സ്ഥാപനം പരിഹാരനിര്‍ദേശങ്ങള്‍ പാലിക്കാതെ തുടര്‍ന്നും അതേ 82dc38bb-d92c-4f9a-bea7-e6664cc38b42രീതിയില്‍ നടത്തിവരുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് ഭൂമിവാതുക്കലിലെ ‘നൈസ്’ബേക്കറി അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. വയല്‍പീടിക ഭാഗത്ത് ലൈസന്‍സില്ലാതെയും വ്യത്തിഹീനമായ സാഹചര്യത്തിലും പ്രവര്‍ത്തിച്ചു വരുന്നതും നിരോധിത പ്ലാസ്റ്റിക് കവറുകള്‍ വിതരണം നടത്തുകയും ചെയ്ത ബേക്കറിക്കെതിരെയും പിഴയുള്‍പ്പെടെയുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിച്ചു.
വാണിമേല്‍ പുഴയോരത്ത് രാത്രിയില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വന്‍ തോതില്‍ കത്തിക്കുകയും അവശിഷ്ടങ്ങള്‍ പുഴയില്‍ തള്ളുകയും ചെയ്തുവെന്ന വിവരത്തെതുടര്‍ന്ന് പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോമി തോമസ്, എഎച്ച്‌ഐ വി.കെ.ബാബു, സീനിയര്‍ ക്ലര്‍ക്ക് ഷിജു പീറ്റര്‍ എന്നിവരുടെ നേത്യത്വത്തില്‍ ആരോഗ്യവകുപ്പ് ജീവനക്കാരും പഞ്ചായത്ത അധിക്യതരും പരിശോധന നടത്തി.

bytonne-2