ട്രെയിനുകള്‍ വൈകുന്നു; യാത്രക്കാര്‍ പെരുവഴിയില്‍

0
668

കോഴിക്കോട്: ട്രാക്ക് നവീകരണത്തിന്റെ ഭാഗമായി ട്രെയിനുകള്‍ വൈകുന്നതിനു പുറമെ അപ്രതീക്ഷിതമായി ട്രെയിന്‍ പിടിച്ചിട്ട് കൊണ്ടും റയില്‍വേയുടെ ക്രൂരത. തിരൂരിനും പരപ്പനങ്ങാടിക്കും ഇടയില്‍ ട്രാക്ക് നവീകരണത്തിന്റെ ഭാഗമായി വൈകുന്നേരത്തെ ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്. ഡിസംബര്‍ 28 വരെ ഈ ദുരവസ്ഥ തുടരും. ഇതിനു പുറമെയാണ് റയില്‍വേയുടെ ഭാഗത്ത് നിന്ന് ഒരു മുന്നറിയിപ്പും ഇല്ലാതെ പല സ്റ്റേഷനുകളിലും സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ക്ക് വേണ്ടി മണിക്കൂറുകള്‍ പിടിച്ചിടുന്ന സ്ഥിതിയും. ഉച്ചക്ക് രണ്ടു മണിക്ക് കണ്ണൂര്‍ പാസഞ്ചര്‍ പോയതിന് ശേഷം മണിക്കൂറുകള്‍ കാത്തു നിന്നു ട്രെയിനില്‍ കയറിയവര്‍ക്കാണ് ഈ ദുര്‍ഗതി. പിടിച്ചിടാതെ തന്നെ കണ്ണൂര്‍ വരെ പോകാന്‍ സമയം ഉണ്ടായിട്ടുപോലും യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്നാണ് ആക്ഷേപം.
വൈകീട്ട് 3-50ന് കോഴിക്കോട് എത്താറുള്ള പരശുറാം ഇന്നലെ വന്നത് ഒന്നര മണിക്കൂറോളം വൈകിയാണ്. ഇവിടെ നിന്ന് പെട്ടെന്ന് യാത്ര തുടര്‍ന്നെങ്കിലും കൊയിലാണ്ടിയില്‍ പിടിച്ചിട്ടു. ആദ്യം തുരന്തോ എക്‌സ്പ്രസിനും പിന്നാലെ എത്തിയ മംഗളക്കും വഴി കൊടുത്തു. മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലായതിനാല്‍ എതിരെ നി്ന്നുള്ള 82dc38bb-d92c-4f9a-bea7-e6664cc38b42തിരുവനന്തപുരം എക്‌സ്പ്രസ് പോകാനും കാത്ത് നില്‍ക്കേണ്ടിവന്നു. ഒടുവില്‍ പരശുറാം വടകര പിടിക്കുമ്പോള്‍ ഏഴരയായിരുന്നു.
ഓഫീസ് ജോലിയും മറ്റും കഴിഞ്ഞുപോകുന്ന സ്ത്രീകളടക്കമുള്ളവര്‍ ശരിക്കും കഷ്ടത്തിലായി. ട്രെയിന്‍ ഇറങ്ങി ദൂരെ സ്ഥലങ്ങളിലേക്കു പോകേണ്ടവരാണ് ഏറെ ദുരിതത്തിലായത്. അശാസ്ത്രീയമായ ഇത്തരം പിടിച്ചിടലിന് അറുതി വരുത്തണമെന്ന് മലബാര്‍ റയില്‍വെ പസഞ്ചേഴ്സ് ഫോറം ആവശ്യപ്പെട്ടു.
ഡിസംബര്‍ 28 വരെയുള്ള ഈ യാത്രാ ക്ലേശത്തിനു പരിഹാരമായി വൈകീട്ട് നാലു മണിക്ക് കോഴിക്കോട് നിന്നു കണ്ണൂര്‍ ഭാഗത്തേക്ക് പാസഞ്ചര്‍ ട്രെയിന്‍ ഓടിക്കാന്‍ അധികൃതരുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് അധികാരികള്‍ക്ക് നിവേദനം നല്‍കാന്‍ ഫോറം തീരുമാനിച്ചു.

bytonne-2