കിഴക്കന്‍ റൂട്ടില്‍ പോക്കറ്റടി പെരുകുന്നു; യാത്രക്കാരന്റെ 42,000 രൂപ കവര്‍ന്നു

0
643

നാദാപുരം: വടകര-തൊട്ടില്‍പാലം റൂട്ടിലോടുന്ന ബസില്‍ വീണ്ടും പോക്കറ്റടി. 42,000 രൂപ നഷ്ടപ്പെട്ടു. കായക്കൊടി നെടുമണ്ണൂര്‍ സ്വദേശി കൃഷ്ണന്റെ പണമാണ് നഷ്ടപെട്ടത്. കക്കട്ടില്‍ നിന്ന് നാദാപുരത്തേക്കുള്ള ബസ് യാത്രക്കിടയിലാണ് പണം നഷ്ടമായത്. കടലാസില്‍ പൊതിഞ്ഞ് ശരീരത്തില്‍ സൂക്ഷിച്ചതായിരുന്നു പണം. നാദാപുരം എസ്മുക്കില്‍ എത്തിയപ്പോഴാണ് പണം നഷ്ടമായതറിഞ്ഞത്. അപരിചിതനായ ഒരാള്‍ സ്‌ക്കൂള്‍ പരിസരത്തെ സ്റ്റോപ്പില്‍ ഇറങ്ങിയതായി കൃഷ്ണന്‍ പറഞ്ഞു. പോലീസ് 82dc38bb-d92c-4f9a-bea7-e6664cc38b42സമീപത്തെ കടകളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചെങ്കിലും ആരെയും കണ്ടത്താനായില്ല.
വടകര-തൊട്ടില്‍ പാലം റൂട്ടിലെ സ്വകാര്യ ബസുകളില്‍ യാത്രക്കാരുടെ സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിക്കുന്നത് നിത്യ സംഭവം ആയിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും ദേഹത്തുള്ള ആഭരണങ്ങള്‍ കവര്‍ന്ന സംഭവങ്ങള്‍ ഉണ്ടായെങ്കിലും പോലീസ് നടപടി ശക്തമല്ല. ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ വേണമെന്ന് യാത്രക്കാര്‍ പറഞ്ഞു.

bytonne-2