നിര്‍ധനര്‍ക്ക് തുണയേകാന്‍ വിദ്യാര്‍ഥികളുടെ വക മത്സ്യകൃഷി

0
99

വില്യാപ്പള്ളി: കടമേരി ആര്‍എസി ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് യൂനിറ്റ് ‘ഉപജീവനം’ പദ്ധതിയില്‍പ്പെടുത്തി മത്സ്യക്കൃഷി തുടങ്ങി. പ്രത്യേക മത്സ്യക്കുളം തന്നെയാണ് ഇതിന് ഒരുക്കിയിട്ടുള്ളത്.
വളര്‍ത്തി വലുതായി വരുന്ന മത്സ്യം വിറ്റ് കിട്ടുന്ന തുക കൊണ്ട് തണ്ണീര്‍പന്തല്‍ ലക്ഷം വീട് കോളനിയിലെ പാവപ്പെട്ടവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യുക എന്നതാണ് മത്സ്യകൃഷി പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. കോളനിയിലുള്ളവര്‍ക്കു മരുന്ന്, വസ്ത്രം, 82dc38bb-d92c-4f9a-bea7-e6664cc38b42ഭക്ഷണം എന്നിവ ലഭ്യമാക്കും.
പദ്ധതിയുടെ ഉദ്ഘാടനം എന്‍എസ്എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീചിത്ത്.എസ് നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ അബ്ദുള്‍ ഖാദര്‍ കെ. അധ്യക്ഷത വഹിച്ചു.
മികച്ച ജില്ലാ കോ ഓര്‍ഡിനേറ്ററായി തെരഞ്ഞടുക്കപ്പെട്ട ശ്രീചിത്തിനെ പ്രിന്‍സിപ്പാള്‍ പൊന്നാട അണിയിച്ചു ആദരിച്ചു. വാര്‍ഡ് മെമ്പര്‍ റസിയ വെള്ളിലാട്ട്, ഷഹറാസ്, പി.ടി.എ പ്രസിഡന്റ് അന്ത്രു, ബിജീഷ് മുഹമ്മദ്, സലീം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാം ഓഫീസര്‍ കുഞ്ഞമ്മദ്.കെ.പി. സ്വാഗതവും വളണ്ടിയര്‍ ലീഡര്‍ ജാസിം റഷീദ് നന്ദിയും പറഞ്ഞു.

bytonne-2