ശുദ്ധജലമില്ല; ചിരട്ടമുട്ടി പാട്ടുപാടി പുല്‍ക്കൊടികൂട്ടം

0
224

പയ്യോളി: പലതരം മാര്‍ച്ചുകളും പ്രകടനങ്ങളും ധര്‍ണയും കണ്ടു പരിചയിച്ച പയ്യോളി നഗരസഭാ അധികൃതര്‍ക്ക് മുന്നില്‍ വേറിട്ട സമരം സംഘടിപ്പിച്ച് പുല്‍ക്കൊടികൂട്ടം. ചിരട്ടമുട്ടി പാട്ടുപാടിയാണ് നാട്ടുകാര്‍ അധികൃതരെ ഉണര്‍ത്തിയത്.
മഞ്ഞ വെള്ളത്താല്‍ ദുരിതം അനുഭവിക്കുന്ന പടിഞ്ഞാറന്‍ പയ്യോളി പ്രദേശത്ത് സ്ഥാപിച്ച 22 കുടിവെള്ള ടാപ്പുകളിലെ ജലവിതരണം അലങ്കോലപ്പെട്ടതില്‍ പ്രതിഷേധിച്ച് പുല്‍ക്കൊടികൂട്ടം സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ ചിരട്ടകൊട്ടി പാട്ടുപാടുകയായിരുന്നു.
ഇതിനുമുമ്പ് മുമ്പ് രണ്ടു വര്‍ഷത്തോളം പുല്‍ക്കൊടികൂട്ടം നടത്തിയ ജലസമരത്തിന്റെ അവസാനഘട്ടത്തില്‍ മരണംവരെയുള്ള ഉപവാസം തീരുമാനിച്ചതിനെ തുടര്‍ന്ന് എംഎല്‍എ. കെ.ദാസനും അന്നത്തെ ജില്ലാ കലക്ടറും പ്രശ്‌നത്തില്‍ ഇടപെടുകയുണ്ടായി.
അന്നത്തെ ധാരണ പ്രകാരം പടിഞ്ഞാറന്‍ പയ്യോളിയിലെ മഞ്ഞ വെള്ള പ്രശ്‌നം ഒരു ദുരന്തമായി പ്രഖ്യാപിക്കുകയും വിഷയം ജില്ലാ ദുരന്തനിവാരണ സമിതി ഏറ്റെടുക്കുകയും ചെയ്തു. തുടര്‍ന്ന് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ ശക്തമായ ശ്രമഫലമായിട്ടാണ് മത്സ്യഗ്രാമം കുടിവെള്ള പദ്ധതി വീണ്ടെടുക്കുകയും 22 കുടിവെള്ള ടാപ്പുകള്‍ സ്ഥാപിക്കുകയും അതുവഴി വഴി ജലവിതരണം തുടങ്ങുകയും ചെയ്തത്.
നഗരസഭാ വൈസ് ചെയര്‍മാന്റെ നേതൃത്വത്തിലുള്ള ഗുണഭോക്തൃ കമ്മിറ്റിക്കായിരുന്നു ജലവിതരണത്തിന്റെ ചുമതല. എന്നാല്‍ നാലര മാസത്തോളമായി ഈ പ്രദേശത്തെ ജലവിതരണം നിലച്ചിരിക്കുകയാണ്. മഞ്ഞ വെള്ളമല്ലാതെ മറ്റൊരു ശുദ്ധജല സ്രോതസും നിലവിലില്ലാത്ത പ്രദേശത്താണ് പൈപ്പ് വഴിയുള്ള കുടിവെള്ളവും മുട്ടിയിരിക്കുന്നത്. മാസങ്ങളോളം ജലവിതരണം നിലച്ചിട്ടും ഗുണഭോക്തൃ കമ്മിറ്റിയടെ ഒരു യോഗം പോലും ചേരുകയുണ്ടായില്ല.
തുടര്‍ന്ന് പുല്‍ക്കൊടി കൂട്ടം വീണ്ടും പ്രശ്‌നത്തില്‍ ഇടപെട്ടു. കുടിവെള്ള വിതരണം ഉടനെ ആരംഭിക്കണമെന്നും ഗുണഭോക്താക്കളെ മാത്രം ഉള്‍പ്പെടുത്തി പുതിയ ഗുണഭോക്തൃ കമ്മിറ്റിക്ക് രൂപം നല്‍കണമെന്നും ആവശ്യപ്പെട്ട് നഗരസഭയുടെ ചെയര്‍പേഴസണിനും സെക്രട്ടറിക്കും കത്ത് നല്‍കി. എന്നാല്‍ വിഷയം ചര്‍ച്ച ചെയ്തു രമ്യമായി പരിഹരിക്കനുള്ള നീക്കം നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.
ഈ ഘട്ടത്തിലാണ് ഗുണഭോക്താക്കള്‍ ഒത്തുചേര്‍ന്ന് ടൗണില്‍ പ്രകടനം 82dc38bb-d92c-4f9a-bea7-e6664cc38b42നടത്തിയത്. അതുകൊണ്ടും പരിഹാരം ആവാതെ വന്നപ്പോള്‍ പുല്‍ക്കൊടികൂട്ടം നേതൃത്വത്തില്‍ സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തുകൊണ്ടുള്ള പ്രകടനവും പൊതുയോഗവും നടന്നു.
ഇതിനിടയില്‍ ഒന്നോ രണ്ടോ ദിവസം വെള്ളം എത്തിക്കുക എന്ന ശൈലിയാണ് നഗരസഭ സ്വീകരിച്ചത്. ഇതിനെതിരെയാണ് കടുത്ത പ്രതിഷേധം എന്ന നിലയില്‍ ഗുണഭോക്താക്കള്‍ ചിരട്ടമുട്ടി പാട്ടുംപാടി നഗരസഭാ കവാടത്തിലെത്തിയത്. ചിരട്ടയുടെ ശബ്ദവും പാട്ടും പരിസരത്തെ ശബ്ദായമാനമാക്കി.
പുല്‍ക്കൊടി കൂട്ടം ചെയര്‍മാന്‍ എം.സമദ് ഉദ്ഘാടനം ചെയ്തു. പി.എം.നിഷിത്, ശ്രീകല ശ്രീനിവാസന്‍, ഗീതാ പ്രകാശന്‍, സി.പവിത്രന്‍,
രാജന്‍.ടി.കെ, ശശിധരന്‍ പി.എം, കെസി ഷബിത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

bytonne-2