ആയഞ്ചേരി അക്രമം; മൂന്നു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

0
1588

വടകര : ആയഞ്ചേരി തറോപ്പൊയിലില്‍ പോലീസിനെ അക്രമിച്ച സംഭവത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരെ വടകര പോലീസ് അറസ്റ്റ് ചെയ്തു. നാല്‍പതോളം പേര്‍ക്കെതിരെ കേസെടുത്തു. ആയഞ്ചേരി നമ്പിട കയ്യില്‍ സോനാദാസ് (20), തറോപ്പൊയില്‍ അവനാരി ഷിജു(34), പൂളക്കൂല്‍ തുരുത്തിയില്‍ അമല്‍ജിത്ത്(24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പോലീസിനെതിരായ അക്രമം, പൊതുമുതല്‍ നശിപ്പക്കല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. അറസ്റ്റിലായവരെ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാന്റ് ചെയ്തു.
തോടന്നൂര്‍ ഉപജില്ലാ കലോത്സവത്തിന്റെ സമാപനമുണ്ടായ വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്നാണ് പോലീസ് കലോത്സവവേദിയായ 82dc38bb-d92c-4f9a-bea7-e6664cc38b42തറോപ്പൊയില്‍ റഹ്മാനിയ്യ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്തെത്തിയത്. സംഘര്‍ഷമുണ്ടാക്കിയ പ്രവര്‍ത്തകരെ എസ്‌ഐ ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തപ്പോഴാണ് ഒരു സംഘം പ്രവര്‍ത്തകര്‍ പോലീസിനു നേരെ തിരിഞ്ഞത്. എസ്‌ഐയെയും കൂടെയുണ്ടായിരുന്ന പോലീസുകാരെയും വളഞ്ഞിട്ടു അക്രമിക്കുകയായിരുന്നു. തലക്ക് അടിയേറ്റ എസ്‌ഐ നിലത്തു വീണതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. എംഎസ്പി സിവില്‍ പൊലീസ് ഓഫീസര്‍ക്ക് അക്രമത്തില്‍ മുഖത്താണ് പരിക്കേറ്റത്. പോലീസ് ജീപ്പും അക്രമത്തില്‍ തകര്‍ന്നു. പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമം നടത്തിയ എംഎസ്എഫുകാരെ പോലീസ് വിട്ടയച്ചെങ്കിലും എസ്എഫ്‌ഐക്കാരെ വിടാന്‍ തയാറായില്ലെന്നും ഇതു സംബന്ധിച്ച തര്‍ക്കമാണ് അന്തരീക്ഷം വഷളാക്കിയതെന്നും പറയുന്നു.

bytonne-2