വടകര ലീഗില്‍ കേക്ക്മുറി വിവാദം

0
2522

വടകര: മുസ്ലീം യൂത്ത് ലീഗ് വടകര മണ്ഡലം കമ്മിറ്റി ഭാരവാഹി തെരഞ്ഞെടുപ്പുവിജയം കേക്ക് മുറിച്ച് ആഘോഷിച്ച സംഭവം ലീഗിനകത്ത് വിവാദത്തിനു തിരി കൊളുത്തി. ലീഗിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പെടെ പങ്കെടുത്ത ഈ പ്രവൃത്തി തികഞ്ഞ അല്‍പത്തമായിപ്പോയെന്നാണ് പ്രവര്‍ത്തകരില്‍ ഒരു വിഭാഗത്തിന്റെ പരിഹാസം.
സ്വന്തം പാര്‍ട്ടിയില്‍ ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പില്‍ ഒരു കൂട്ടര്‍ ജയിക്കുക സ്വാഭാവികമാണ്. തോറ്റവരെയും ഒപ്പം നിര്‍ത്തി പാര്‍ട്ടിയില്‍ ഐക്യം ഊട്ടിയുറപ്പിക്കുകയാണ് വേണ്ടിയിരുന്നത്. ഇതിനു പകരം എതിര്‍പാര്‍ട്ടിക്കാരെ തോല്‍പിച്ചെന്ന മട്ടില്‍ വിജയം കേക്ക് മുറിച്ച് ആഘോഷിച്ചതാണ് പ്രവര്‍ത്തകരില്‍ രോഷത്തിന് ഇടയാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന യൂത്ത് ലീഗ് മണ്ഡലം bytonne-2തെരഞ്ഞെടുപ്പില്‍ നാല്‍പത്തിരണ്ടിനെതിരെ നാല്‍പത്തിയഞ്ച് വോട്ട് നേടിയാണ് പുതിയ ടീം വിജയിച്ചത്. ഇതാണ് കേക്ക് മുറിച്ച് ആഘോഷിച്ചത്. ഈ ചടങ്ങില്‍ പങ്കെടുത്തവരാവട്ടെ തലമുതിര്‍ന്ന നേതാക്കളടക്കമുള്ള ലീഗ് മണ്ഡലം ഭാരവാഹികളും.
മണ്ഡലം കമ്മിറ്റിക്ക് താല്‍പര്യമുള്ളവരാണ് യൂത്ത് ലീഗ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. പരാജയപ്പെട്ടതാവട്ടെ വടകര ടൗണ്‍ നേതൃത്വത്തോട് ആഭിമുഖ്യമുള്ളവരും. വടകര ലീഗില്‍ മണ്ഡലം-ടൗണ്‍ കമ്മിറ്റികള്‍ തമ്മില്‍ ഏറെ കാലമായി ചേരിതിരിവ് നിലനില്‍ക്കുകയാണ്. യൂത്ത് ലീഗ് തെരഞ്ഞെടുപ്പ് വിജയം കേക്ക് മുറിച്ച് ആഘോഷിച്ചതോടെ പാര്‍ട്ടിയിലെ വിഭാഗീയത ഒന്നുകൂടി മുര്‍ഛിച്ചിരിക്കുകയാണ്. കേക്ക് മുറിയെ ചൊല്ലി ഫേസ്ബുക്കിലും വാട്‌സാപ്പിലും രൂക്ഷമായ വിമര്‍ശനങ്ങളാണ് നിറയുന്നത്. ഉയര്‍ന്ന നേതാക്കളെ പേരെടുത്തും വിശേഷണങ്ങള്‍ ചേര്‍ത്തും ഓരോ പ്രവര്‍ത്തകനും കുറ്റപ്പെടുത്തുകയാണ്. ഫാസിസ്റ്റ് ശക്തികളെ തോല്‍പിച്ചാണോ ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടതെന്നാണ് ഒരു പ്രവര്‍ത്തകന്‍ ചോദിച്ചിരിക്കുന്നത്.
കേക്ക് മുറി ചടങ്ങ് നടത്തിയ സ്ഥലത്തെ ചൊല്ലിയും എതിര്‍പ് ഉയര്‍ന്നിട്ടുണ്ട്. പി.സി.സൗധം പോലെയുള്ള പാര്‍ട്ടി ഓഫീസുകള്‍ നിലനില്‍ക്കെയാണ് വിമതരുടെ കേന്ദ്രമായി അറിയപ്പെടുന്ന സ്ഥലത്ത് പരിപാടി നടത്തിയതെന്നാണ് ആക്ഷേപം. കേക്ക് മുറി വിവാദം പാര്‍ട്ടി ഉയര്‍ന്നതലത്തിലുള്ളവരുടെ ശ്രദ്ധയില്‍പെടുത്തിയിരിക്കുകയാണ്. നേതൃത്വം ഇടപെടുമോ ഇല്ലയോ എന്നാണ് പ്രവര്‍ത്തകര്‍ നോക്കുന്നത്.

82dc38bb-d92c-4f9a-bea7-e6664cc38b42