സ്റ്റേറ്റ് വൊക്കേഷണല്‍ എക്‌സ്‌പോ: വടകര മേഖല ഓവറോള്‍ ചാമ്പ്യന്മാര്‍

0
296

 

വടകര: കുന്ദംകുളത്തു നടന്ന സംസ്ഥാന വൊക്കേഷണല്‍ എക്‌സ്‌പോയില്‍ വടകര മേഖല ഓവറോള്‍ ചാമ്പ്യന്മാരായി. മോസ്റ്റ് മാര്‍ക്കറ്റബിള്‍, മോസ്റ്റ് പ്രോഫിറ്റബിള്‍, മോസ്റ്റ് ഇന്നൊവേറ്റീവ്, മോസ്റ്റ് കരിക്കുലം റിലേറ്റഡ് എന്നീ നാല് വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളില്‍ മൂന്ന് വിഭാഗങ്ങളിലും മികവ് പ്രകടിപ്പിച്ചാണ് ഈ നേട്ടം കൈവരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് റഹ്മാനിയ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി 82dc38bb-d92c-4f9a-bea7-e6664cc38b42സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി ഗവണ്‍മെന്റ് ടി.എച്ച്എസ് ആന്റ് വി.എച്ച്എസ്, പരപ്പില്‍ എം.എം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, മടപ്പള്ളി ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളാണ് മികവ് പ്രകടിപ്പിച്ചത്. കോഴിക്കോട്, വയനാട് ജില്ലകള്‍ ഉള്‍പെടുന്ന വടകര മേഖല ഇതാദ്യമായാണ് സംസ്ഥാനതലത്തില്‍ മിന്നും പ്രകടനം കാഴ്ച വെക്കുന്നത്. മേഖലാ അസിസ്റ്റന്റ് ഡയരക്ടര്‍ എം.ശെല്‍വമണിയോടൊപ്പം ടീം മനേജറും വിദ്യാര്‍ഥികളും ചേര്‍ന്ന് ട്രോഫി ഏറ്റുവാങ്ങി.

bytonne-2