കുളത്തില്‍ വീണ വീട്ടമ്മയെ രക്ഷപ്പെടുത്തിയ വിദ്യാര്‍ഥിക്ക് അനുമോദനം

0
760

വടകര: മേമുണ്ട കഞ്ഞിപ്പുരമുക്കില്‍ പറമ്പത്ത് കുളത്തില്‍ കുഴഞ്ഞുവീണ മലയന്റവിട നാരായണിയെ സാഹസികമായി രക്ഷപ്പെടുത്തിയ സഹോദരങ്ങളില്‍ ഇളയവനായ മുഹമ്മദ് അഫ്‌നാസിനെ മേമുണ്ട ഹയര്‍സെക്കന്ററി സ്‌കൂളില്‍ ആദരിച്ചു. മേമുണ്ട സ്‌കൂളിലെ അഞ്ചാം തരം വിദ്യാര്‍ഥിയാണ് അഫ്‌നാസ്്. അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ 82dc38bb-d92c-4f9a-bea7-e6664cc38b42പി.ശശികുമാര്‍ അഫ്‌നാസിന് ഉപഹാരം സമ്മാനിച്ചു. അഫ്‌നാസും സഹോദരന്‍ മുഹമ്മദ് അനൂഫും ചേര്‍ന്നാണ് നാരായണിയെ രക്ഷപ്പെടുത്തിയത്. വടകര ടെക്‌നിക്കല്‍ സ്‌കൂളില്‍ എട്ടാം തരം വിദ്യാര്‍ഥിയാണ് അനൂഫ്. മേമുണ്ട കണ്ണിച്ചാന്‍കണ്ടിയില്‍ അമീറിന്റെയും ബുഷ്‌റയുടെയും മക്കളാണ് ഇരുവരും.

bytonne-2