ലോക നിലവാരത്തിലുള്ള റോഡ് നിര്‍മാണത്തിന് പ്രാധാന്യം നല്‍കും: മന്ത്രി ജി സുധാകരന്‍

0
227

 

മേപ്പയൂര്‍: ലോക നിലവാരത്തിലുള്ള റോഡ് നിര്‍മാണത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. നവീകരിച്ച പയ്യോളി-പേരാമ്പ്ര റോഡിന്റെ ഉദ്ഘാടനം മേപ്പയ്യൂര്‍ ടൗണില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലാകെ 44,000 കിലോമീറ്റര്‍ പൊതുമരാമത്ത് റോഡുകളുണ്ട്. ഇതില്‍ പലതും കയ്യേറിയിട്ടുണ്ട്. അത് ഒഴിപ്പിക്കാന്‍ നടപടിയുണ്ടാകുമെന്നു മന്ത്രി പറഞ്ഞു.
കേരളത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യം വെക്കുന്നതെന്നും പേരാമ്പ്ര മണ്ഡലത്തിന്റെ വികസനത്തിനായ് പൊതുമരാമത്ത് വകുപ്പ് 227 കോടി രൂപയാണ് 82dc38bb-d92c-4f9a-bea7-e6664cc38b42നല്‍കിയതെന്നും മന്ത്രി പറഞ്ഞു.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ജില്ലയിലെ ആദ്യത്തെ റോഡാണ് പയ്യോളി-പേരാമ്പ്ര റോഡ്. 18.12 കി.മി. ദൈര്‍ഘ്യമുള്ള റോഡ് 42 കോടി രൂപ ചെലവഴിച്ചാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്ക് രണ്ടു വര്‍ഷത്തെ നിര്‍മാണ കാലാവധിയാണ് പയ്യോളി-പേരാമ്പ്ര റോഡിനായി നല്‍കിയത്. 2019 ഡിസംബര്‍ മൂന്നു വരെ കാലാവധിയുണ്ടെങ്കിലും ഒരു മാസം മുമ്പ് പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ യുഎല്‍സിസിഎസിക്കു കഴിഞ്ഞു. കരാര്‍ വ്യവസ്ഥയ്ക്ക് പുറമെ, ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ പല കാര്യങ്ങളും കൂടുതലായി യുഎല്‍സിസിഎസ് ചെയ്തിട്ടുണ്ട്.
ബഡ്ജറ്റിനെ മാത്രം ആശ്രയിച്ചു കൊണ്ട് നമുക്ക് വികസനം സാധ്യമാവില്ലെന്നും ജനതാല്‍പര്യം സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് സാധ്യമാക്കുകയെന്നും രാഷ്ടീയ ഭേദമില്ലാതെ റോഡ് നിര്‍മ്മാണത്തില്‍ എല്ലാവരും സഹകരിച്ചിട്ടുണ്ടെന്നും അധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി ടി .പി രാമകൃഷ്ണന്‍ പറഞ്ഞു.
നവീകരിച്ച പയ്യോളി-പേരാമ്പ്ര റോഡിന്റെ പരിപാലന ചുമതല കൂടി യുഎല്‍സിസിഎസിനെ ഏല്‍പിക്കണമെന്ന് കെ ദാസന്‍ എം എല്‍ എ ചടങ്ങില്‍ bytonne-2ആവശ്യപ്പെട്ടു. റോഡ് നിര്‍മാണം കരാര്‍ വ്യവസ്ഥയില്‍ നിന്നും വ്യത്യസ്തമായി വേഗത്തില്‍ പൂര്‍ത്തിയാക്കിയ യുഎല്‍സിസിഎസ് മാനേജിംഗ് ഡയറക്ടര്‍ ഷാജു എസിനെയും ഡയറക്ടര്‍ എംഎം സുരേന്ദ്രനെയും ചടങ്ങില്‍ മന്ത്രി ജി സുധാകരന്‍ ആദരിച്ചു.
നിരത്ത് വിഭാഗം എക്‌സി .എഞ്ചിനീയര്‍ സിന്ധു ആര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പയ്യോളി മുനിസിപ്പാല്‍ ചെയര്‍പേഴ്‌സണ്‍ വി.ടി .ഉഷ, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം .ശോഭ , മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. കെ. റീന, നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം കുഞ്ഞിക്കണ്ണന്‍, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ .പി ബിജു തുടങ്ങി വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയര്‍ ബീന എല്‍ സ്വാഗതം പറഞ്ഞു.

deepthi gas