വാളയാര്‍ കേസില്‍ രോഷം പടരുന്നു

0
434

പാലക്കാട്: വാളയാറില്‍ സഹോദരിമാരായ ദളിത് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായി മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതികള്‍ കുറ്റവിമുക്തരായതില്‍ രോഷം പടരുന്നു. രാഷ്ട്രീയ നേതാക്കള്‍ക്കു പുറമെ എഴുത്തുകാരും ചലച്ചിത്ര താരങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. മലയാള നടന്‍ന്മാരായ ടൊവീനോ തോമസും പൃഥ്വിരാജും സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. കേസിലെ പ്രതികളെ കോടതി bytonne-2വെറുതെ വിട്ടതിനെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ടാണ് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്.
ഫേസ്ബുക്കിലൂടെയാണ് പൃഥ്വിയും ടൊവീനോയും ശക്തമായ പ്രതികരണം അറിയിച്ചത്. കുറ്റവാളികള്‍ക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന അവസ്ഥ ഭയാനകമാണെന്നും ഇനിയും ഇത് തുടര്‍ന്നാല്‍ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ താന്‍ ഉള്‍പ്പടെയുള്ള സാധാരണക്കാര്‍ വച്ചു പുലര്‍ത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്നുറപ്പാണെന്നും ടൊവീനോ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം എങ്ങനെയാണ് രണ്ട് പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും നീതി നിഷേധിക്കപ്പെട്ടത്. എങ്ങനെയാണ് അര്‍ഹിക്കുന്ന നീതി സമൂഹത്തിന് നല്‍കാനാകുക എന്ന ചോദ്യങ്ങളാണ് പൃഥ്വി രാജ് ഉന്നയിച്ചത്. ഇതിന് കൂട്ടായ പോരാട്ടമാണ് വേണ്ടതെന്നും പൃഥ്വി പറഞ്ഞു.
mra bakery nadapuram2017 ലെയാണ് കേസിന് ആസ്പദമായ സംഭവം. ജനുവരിയില്‍ 13 വയസുകാരിയെയും മാര്‍ച്ച് 4 ന് ഒന്‍പത് വയസുകാരിയെയും അട്ടപ്പള്ളത്തെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തിന് തൊട്ടു പിന്നാലെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവും ഉയര്‍ന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പീഡിപ്പിച്ച പ്രതികളെയും പോലീസ് പിടികൂടിയിരുന്നു. കുട്ടികളുടേത് ആത്മഹത്യ എന്നായിരുന്നു പോലീസിന്റെ നിഗമനമെങ്കിലും ബലാത്സംഗം, ആത്മഹത്യാ പ്രേരണ, ബാലപീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങളായിരുന്നു പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ ഈ കുറ്റങ്ങളൊന്നും നിലനില്‍ക്കുന്നതല്ലെന്ന് നിരീക്ഷിച്ചാണ് നാലുപേരെ പാലക്കാട് പോക്‌സോ കോടതി വറുതെ വിട്ടത്. പ്രതികളെ വെറുതെ വിട്ടതിനെതിരെ ശക്തമായ ജനരോക്ഷമാണ് ഉയരുന്നത്.
വാളയാര്‍ കേസില്‍ അന്വേഷണം കാര്യക്ഷമമായി നടന്നില്ലെന്നാരോപിച്ച് രൂക്ഷ വിമര്‍ശനമാണ് എഴുത്തുകാരി കെ ആര്‍ മീര പ്രകടിപ്പിച്ചത്. വാളയാര്‍ സഹോദരിമാരുടെ മരണത്തിന്റെ കേസ് ഗൗരവമേറിയതാണെന്നും കുറ്റവാളികള്‍ പിടിക്കപ്പെടാത്തപ്പോള്‍ ഒരേ കുറ്റങ്ങള്‍ പിന്നെയും ആവര്‍ത്തിക്കപ്പെടുമെന്നും മീര പറഞ്ഞു. നിലവില്‍ ലൈംഗികാതിക്രമ കേസുകള്‍ കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥരിലെ അഴിമതിക്കാര്‍ക്കും പ്രതിഭാഗം അഭിഭാഷകര്‍ക്കുമാണ് ഗുണമുള്ളതെന്നും അവര്‍ പറഞ്ഞു.
deepthi gasശക്തമായ നടപടി മുന്‍പും വാഗാദാനം ചെയ്ത മുഖ്യമന്ത്രിക്ക് ഒരു ചുക്കും ചെയ്യാനായില്ലെന്നു ഷാഫി പറമ്പില്‍ എംഎല്‍എ കുറ്റപ്പെടുത്തി.
കുട്ടികളെ കൊന്നുതള്ളിയവര്‍ പാട്ടുംപാടി നടക്കുന്നു ഇതാണ് സര്‍ക്കാരിന്റെ ശക്തമായ നടപടിയെന്ന് അദ്ദേഹം ആരോപിച്ചു. വാളയാര്‍ കേസില്‍ പ്രോസിക്യൂഷനും പോലീസും ഗുരുതരവീഴ്ച വരുത്തി. ഒമ്ബതും പതിമൂന്നും വയസായ കുട്ടികളെ കൊന്ന പ്രതികളെ രക്ഷിച്ചത് സിപിഎം പ്രാദേശിക നേതാക്കളാണെന്ന് നാട്ടുകാര്‍ പറയുന്നു. സര്‍ക്കാര്‍ കോടതിയില്‍ ഒന്നും ചെയ്തില്ല. രണ്ടാമത്തെ കുഞ്ഞിന്റെ മരണത്തില്‍ പോലീസിനും ഉത്തരവാദിത്തമുണ്ട്. ആദ്യത്തെ കുട്ടിയുടെ മരണശേഷം ശക്തമായ നടപടി എടുത്തിരുന്നെങ്കില്‍ രണ്ടാമത്തെ കുട്ടിയെ രക്ഷിക്കാമായിരുന്നുവെന്നും മരണം ആത്മഹത്യയാക്കാന്‍ പോലീസ് തിടുക്കം കാണിച്ചെന്നും എംഎല്‍എ ഷാഫി പറമ്പല്‍ നിയമസഭയില്‍ പറഞ്ഞു.
അതേസമയം സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്നും കേസന്വേഷണത്തില്‍ woodlands-2-1അട്ടിമറിയില്ലെന്നും മുഖ്യമന്ത്രി പ്രതിപക്ഷ ആരോപണത്തിനു മറുപടിയായി പറഞ്ഞു. സംഭവം നിര്‍ഭാഗ്യകരമാണെന്നും അപ്പീല്‍ അടക്കം കേസിന്റെ തുടര്‍ നടപടികള്‍ക്ക് പ്രഗത്ഭനായ അഭിഭാഷകനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാളയാര്‍ കേസില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഗരുതര വീഴ്ച വന്ന സാഹചര്യത്തില്‍ കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ സിബിഐ വേണോ അതോ പുനരന്വേഷണം വേണോ എന്ന് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേസിന്റെ ഗൗരവം പ്രതിഫലിപ്പിക്കുന്നതല്ല മുഖ്യമന്ത്രിയുടെ വാക്കുകളെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. പ്രതികള്‍ രക്ഷപെടാനിടയായ സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം അടിയന്തരപ്രമേയനോട്ടിസ് നല്‍കിയിരുന്നു.