ജില്ലാ ശാസ്‌ത്രോത്സവം: മേമുണ്ടക്ക് ഓവറോള്‍ കിരീടം

0
469

വടകര: അത്തോളിയില്‍ നടന്ന കോഴിക്കോട് ജില്ലാതല സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ 459 പോയിന്റുമായി മേമുണ്ട ഹയര്‍ സെക്കണ്ടറി bytonneസ്‌കൂള്‍ ഓവറോള്‍ കിരീടം ചൂടി. മേമുണ്ടയിലെ 110 ഓളം പ്രതിഭകളാണ് ശാസ്ത്ര മേളയില്‍ പങ്കെടുത്ത് ഓവറോള്‍ നേടിയെടുത്തത്. ഇതില്‍ ഇരുപത്തഞ്ചോളം പേര്‍ ജില്ലാതല വിജയികളായി സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുക്കും.
ജില്ലാ ഗണിതശാസ്ത്ര മേളയില്‍ മികച്ച ഗണിത വിദ്യാലയമായും ശാസ്ത്രമേളയില്‍ മികച്ച ശാസ്ത്ര വിദ്യാലയമായും പ്രവൃത്തിപരിചയ മേളയില്‍ ഏറ്റവും മികച്ച വിദ്യാലയമായും മേമുണ്ട തെരഞ്ഞെടുക്കപ്പെട്ടു. 0a6ebadc-c890-40e9-aca7-e70000b03134സാമൂഹ്യശാസ്ത്ര മേളയില്‍ മികച്ച രണ്ടാമത്തെ വിദ്യാലയമാണ് മേമുണ്ട.
ഹൈസ്‌കൂള്‍ വിഭാഗം ഗണിതശാസ്ത്ര മേളയിലും പ്രവൃത്തിപരിചയ മേളയിലും ഹയര്‍സെക്കണ്ടറി വിഭാഗം ശാസ്ത്രമേളയിലും പ്രവൃത്തിപരിചയ മേളയിലും മേമുണ്ടക്കാണ് ഓവറോള്‍. ഹയര്‍സെക്കണ്ടറി വിഭാഗം ഗണിതശാസ്ത്ര മേളയിലും സാമൂഹ്യശാസ്ത്ര മേളയിലും മേമുണ്ട രണ്ടാം സ്ഥാനം നേടി.
ജില്ലാ ശാസ്ത്രമേളയില്‍ മികച്ച വിജയം കരസ്ഥമാക്കിയ പ്രതിഭകളെ മേമുണ്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാനേജ്‌മെന്റും പി.ടി.എ യും ചേര്‍ന്ന് അഭിനന്ദിച്ചു.

deepthi gas