വാറ്റ് കേന്ദ്രത്തില്‍ റെയ്ഡ്; വാഷും ഉപകരണങ്ങളും പിടികൂടി

0
414

നാദാപുരം: ചെക്യാട് എളമ്പ മലയില്‍ നാദാപുരം എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി. 260 ലിറ്റര്‍ വാഷ് bytonneപിടിച്ചെടുത്തിട്ടുണ്ട്.
കണ്ണൂര്‍ കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ ജനവാസമില്ലാത്ത വളലായി പുഴയോരത്തെ വാറ്റ് കേന്ദ്രത്തിലാണ് പരിശോധന നടത്തിയത്. ടാര്‍പോളിന്‍ ഷീറ്റ് ഉപയോഗിച്ച് നിര്‍മിച്ച ഷെഡില്‍ സൂക്ഷിച്ച നിലയിലായിരുന്നു വാഷും വാറ്റുപകരണങ്ങളും. റെയ്ഡില്‍
woodlandsപ്രതികളെ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.
രണ്ട് മാസം മുമ്പ് സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് രണ്ട് തവണ എളമ്പമലയില്‍ നിന്ന് വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടിയിരുന്നു.
പ്രിവന്റീവ് ഓഫീസര്‍ എം.എം. സോമസുന്ദരം, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ deepthi gasപി.പി.അമ്മദ്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.സി.വിജയന്‍ , പി.വിശ്വനാഥന്‍, പി.പി.ഷൈജു, ഡ്രൈവര്‍ ഷൈജു എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. എളമ്പ മലയോരം കേന്ദ്രീകരിച്ച് സ്ഥിരമായി വാറ്റ് നടക്കുന്നുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

mra