പൂര്‍വവിദ്യാര്‍ഥി, ഗുരുനാഥ സംഗമം ഹൃദ്യമായി

0
241

വടകര: ചോമ്പാല ബിഇഎം യുപി സ്‌കൂളില്‍ 1979 – 86 വര്‍ഷത്തെ bytonneപൂര്‍വവിദ്യാര്‍ഥി-ഗുരുനാഥസംഗമം നടത്തി. സ്‌കൂളിന്റെ 174 വര്‍ഷത്തെ ചരിത്ര ത്തില്‍ ആദ്യമായാണ് ഇത്തരമൊരു പരിപാടി. ഗുരുവന്ദനംപരിപാടിയില്‍ പൂര്‍വാധ്യാപകരെ ആദരിച്ചു .
പൂര്‍വവിദ്യാര്‍ഥികളും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടി വേറിട്ട woodlandsഅനുഭവമായി. പ്രധാനാധ്യാപിക അനിത ഹാരിസണ്‍ ഉദ്ഘാടനം ചെയ്തു. വി.പി.സുബൈര്‍ അധ്യക്ഷത വഹിച്ചു. എ.കെ.പ്രജിത്ത്, എം.ബി.ബിശ്വാസ്, എം.വി.മനോജ്, വി.പി.ജയന്‍, ബാബു ദയാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

mra