ജനവാസ കേന്ദ്രത്തില്‍ തള്ളിയ മാലിന്യം തിരികെ എടുപ്പിച്ചു

0
571

.

നാദാപുരം: ജനവാസ കേന്ദ്രത്തില്‍ തള്ളിയ മാലിന്യം നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് കരാറുകാരെക്കൊണ്ട് തിരികെ എടുപ്പിച്ചു. വളയം bytonneഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ കൊക്രിയിലാണ് കഴിഞ്ഞയാഴ്ച ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലത്തെ മാലിന്യം തള്ളിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ മാലിന്യം പരിശോധിച്ചപ്പോഴാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വളയം പോലീസ് നടത്തിയ അന്വേഷണത്തില്‍ വളയം പെട്രോള്‍ പമ്പിന് woodlands 2സമീപത്തെ കെട്ടിടത്തിലെ മാലിന്യമാണെന്ന് തിരിച്ചറിയുകയായിരുന്നു. ഇവിടുത്തെ മാലിന്യം നീക്കം ചെയ്യാന്‍ കരാറെടുത്തത് വളയം സ്വദേശിയായിരുന്നു. സാനിറ്ററി നാപ്കിനും പ്ലാസ്റ്റിക് വസ്തുക്കളുമടങ്ങുന്ന മാലിന്യം നീക്കം ചെയ്ത കരാറുകാരന്‍ ഇവ കൊക്രിയിലെ റോഡരികില്‍ തള്ളുകയായിരുന്നു. പോലീസിന്റെ നിര്‍ദ്ദേശപ്രകാരം സ്ഥലത്തെത്തിയ കരാറുകാരന്‍ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തില്‍ മാലിന്യം തിരികെ കൊണ്ട് പോയി.

deepthi gas