പാര്‍ക്കിംഗ് ഫീസ് : ശക്തമായ സമരത്തിനൊരുങ്ങി യുഡിവൈഎഫ്

0
345

വടകര: ജില്ലാ ആശുപത്രിയില്‍ ഏര്‍പെടുത്തിയ പാര്‍ക്കിംഗ് ഫീസ് പിന്‍വലിക്കുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടു പോവാന്‍ bytonneവടകരയില്‍ ചേര്‍ന്ന യുഡിഎഫ് യുവജന സംഘടനകളുടെ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. അനധികൃത പാര്‍ക്കിംഗ് തടയാനെന്ന പേരില്‍ ഏര്‍പ്പെടുത്തിയ ഫീസിലൂടെ അനധികൃത വാഹന പാര്‍ക്കിംഗിന് സൗകര്യം ചെയ്യുകയും ഹോസ്പിറ്റലില്‍ വരുന്ന വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചേയ്യേണ്ടി വരികയും അതുവഴി സമീപത്തെ റോഡുകളില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. ആശുപത്രി വികസന സമിതിക്ക് വരുമാനം ഉണ്ടാക്കാന്‍ പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്തി പാവങ്ങളെ പിഴിയുന്ന നിലപാട് യാതൊരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. woodlands 2എച്ച്എംസിയുടെ മറവില്‍ നടക്കുന്ന മുഴുവന്‍ നിയമനങ്ങളും അന്വേഷിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പാര്‍ക്കിംഗ് ഫീസുമായി ബന്ധപ്പെട്ട് സമരത്തില്‍ ഡിവൈഎഫ്‌ഐ യുടെ നിലപാട് വ്യക്തമാക്കണമെന്നും യുഡിവൈഎഫ് കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം ചെയര്‍മാന്‍ ഷുഹൈബ് കുന്നത്ത് അധ്യക്ഷത വഹിച്ചു. പി.ടി.കെ.നജ്മല്‍, അഫ്‌നാസ് ചോറോട്, സുധീഷ് വള്ളില്‍, അന്‍സാര്‍ മുകച്ചേരി, കെ.സി.അക്ബര്‍, പ്രഭിന്‍ പാക്കയില്‍, പി.കെ.സി.അഫ്‌സല്‍, പി.കെ.അംജദ്, രജിത്ത് കോട്ടക്കടവ്, യു.എസ്. ശ്രീജിഷ്, അനീസ് കുന്നുമ്മക്കര, സിജു പുഞ്ചിരിമില്‍, അജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

deepthi gas