പാര്‍ക്കിംഗ് ഫീസ് വന്നു; റോഡില്‍ വാഹനം നിറഞ്ഞു

0
807

വടകര: ജില്ലാ ആശുപത്രിയില്‍ പാര്‍ക്കിംഗ് ഫീസ് ഏര്‍പെടുത്തിയതോടെ സമീപത്തെ ഇടവഴികളും ചെറുറോഡുകളും വാഹനങ്ങളാല്‍ നിറയുന്നു. bytonneഇവിടങ്ങളില്‍ ഗതാഗത കരുക്കും അനുഭവപ്പെട്ട് തുടങ്ങി. ആശുപത്രി വളപ്പില്‍ തലങ്ങും വിലങ്ങും വാഹനം നിര്‍ത്തിയിടുന്നതിന്റെ പേരിലാണ് മൂന്നാഴ്ച മുമ്പ് പാര്‍ക്കിംഗ് ഫീസ് ഏര്‍പെടുത്തിയത്. ഇതോടെ വാഹനങ്ങളെല്ലാം ആശുപത്രി വളപ്പിനോട് ചേര്‍ന്ന റോഡുകളില്‍ പാര്‍ക്ക് woodlands 2ചെയ്യുകയാണ്. ഇടുങ്ങിയ റോഡിലെ പാര്‍ക്കിംഗ് ഫലത്തില്‍ ആശുപത്രിയിലേക്കും സമീപത്തേക്കും വാഹനങ്ങളില്‍ പോകുന്നവരെയാണ് ബാധിക്കുന്നത്. ഇതിന്റെ പേരില്‍ വാക്കേറ്റവും പതിവായിരിക്കുകയാണ്. കാഷ്വാലിറ്റിയോട് ചേര്‍ന്ന ഇടുങ്ങിയ റോഡില്‍ പോലും ഇരുചക്രവാഹനങ്ങള്‍ നിര്‍ത്തിയിടുന്നു.
ആശുപത്രി വളപ്പില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനു ചുരുങ്ങിയത് പത്ത് deepthi gasരൂപയാണ് ചുമത്തുന്നത്. ഇതിനെതിരെ യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധത്തിലാണ്. ഫീസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനം. സ്വകാര്യ ആശുപത്രിയില്‍ പോലുമില്ലാത്ത ഈ ഏര്‍പാടാണ് ജില്ലാ ആശുപത്രിയിലെന്നു പരാതിയുണ്ട്.