മടപ്പള്ളി ഹയര്‍ സെക്കന്ററി സ്‌കൂള്‍ ശതാബ്ദിയുടെ നിറവില്‍; ആഘോഷത്തിനു നാളെ തുടക്കം

0
242

വടകര: തീരദേശ മേഖലയായ മടപ്പള്ളി, നാദാപുരം റോഡ്, അറക്കല്‍, കുരിയാടി, കാരക്കാട് ഭാഗങ്ങളിലെ ആയിരങ്ങള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്ന മടപ്പള്ളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ bytonneശതാബ്ദി ആഘോഷം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായുള്ള സാഹിത്യ ക്യാമ്പ് 10,11 തിയതികളില്‍ നടക്കും.
കേരള സാഹിത്യ അക്കാദമി, വി.ടി കുമാരന്‍ ഫൗണ്ടേഷന്‍ എന്നിവയുമായി ചേര്‍ന്നു നടത്തുന്ന സാഹിത്യ ക്യാമ്പില്‍ വടകര വിദ്യാഭ്യാസ ജില്ലയിലെ woodlands 2തെരഞ്ഞെടുക്കപ്പെട്ട 50 വിദ്യാര്‍ഥികള്‍ക്കാണ് അവസരം. 10 ന് വൈകിട്ട് ഏഴിന് ഫോക്‌ലോര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ പടയണി എന്ന കലാരൂപത്തിന്റെ അവതരണം നടക്കും. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വി.ടി.കുമാരന്‍ പുരസ്‌കാരം കെ.വി.ശരത് ചന്ദ്രനു ചടങ്ങില്‍ സമ്മാനിക്കും. സത്യാനന്തര കാലത്തെ സാഹിത്യം എന്ന വിഷയത്തില്‍ ഇ.പി.രാജഗോപാലന്‍ പ്രഭാഷണം നടത്തും. സി.പി.അബൂബക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തും. deepthi gasഎഴുത്തുകാരായ എം.എം.സചീന്ദ്രന്‍, വീരാന്‍ കുട്ടി, രാജേന്ദ്രന്‍ എടത്തുംകര, കെ.വി.സജയ്, സോമന്‍ കടലൂര്‍ എന്നിവര്‍ രണ്ടു ദിവസത്തെ ക്യാമ്പിനു നേതൃത്വം നല്‍കും.
ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് 100 വര്‍ഷം 100 പ്രതിഭകള്‍, ചരിത്രരചനാ ശില്‍പശാല, ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ ചരിത്ര പ്രദര്‍ശനം, ചിത്ര-ചലച്ചിത്ര-നാടകോത്സവം, അന്താരാഷ്ട്ര വിദ്യാഭ്യാസ സെമിനാര്‍, വൈഖരി ശബ്ദപുസ്തകം, വിദ്യാര്‍ഥികള്‍ക്കുള്ള വിവിധ ക്യാമ്പുകള്‍ എന്നീ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. ചെയര്‍മാന്‍ ടി.കെ.രാജന്‍, പി.പി.ദിവാകരന്‍, വി.പി.പ്രഭാകരന്‍, ടി.രാജന്‍, പ്രദീപ് ചോമ്പാല, കെ.ടി.ദിനേശന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

sell with uss