കൂടത്തായി: ക്രൈംബ്രാഞ്ച് ചമയുന്നവര്‍ക്കെതിരെ നടപടിയെന്ന് പോലീസ്

0
586

വടകര : കൂടത്തായി ദുരൂഹ മരണങ്ങളെ കുറിച്ച് പോലീസ് അന്വേഷണം സജീവമായി നടന്നുകൊണ്ടിരിക്കെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന് പറഞ്ഞു bytonneചിലര്‍ കേസുമായി ബന്ധമുള്ളവരില്‍ നിന്ന് വിവരം ശേഖരിക്കുന്നതായി പോലീസ്. കൂടത്തായിലെയും സമീപ പ്രദേശങ്ങളിലുമാണ് ഇങ്ങനെ വ്യാജ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇറങ്ങിയിട്ടുള്ളത്. കേസന്വേഷിക്കുന്ന പോലീസ് സംഘം മൊഴിയെടുക്കാനും മറ്റും വിളിച്ചു വരുത്തുമ്പോഴാണ് നേരത്തെ ക്രൈംബ്രാഞ്ച് സംഘമെന്ന് പറഞ്ഞു ചിലര്‍ വിവര ശേഖരണം നടത്തിയതായി മനസിലാവുന്നത്. ഇത് കേസന്വേഷണത്തെ പ്രതികൂലമായി woodlands 2ബാധിക്കുമെന്ന് റൂറല്‍ എസ്പി കെ.ജി.സൈമണ്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങളിലൂടെയും മറ്റും മനസ്സിലാക്കിയാണ് വ്യാജ സംഘങ്ങള്‍ കാര്യങ്ങള്‍ ചോദിച്ചറിയാനെത്തുന്നത്. ഇവ രേഖപ്പെടുത്തുകയും ചെയ്യുന്നു. ക്രൈംബ്രാഞ്ച് സംഘമെന്ന് പറഞ്ഞ് ആരെങ്കിലും സമീപിച്ചാല്‍ ബന്ധപ്പെട്ടവര്‍ പോലീസിനെ അറിയിക്കണമെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശിക്ഷാ നടപടി കൈകൊള്ളുന്നതാണെന്നും റൂറല്‍ എസ്പി മുന്നറിയിപ്പു നല്‍കി.

deepthi gas