കൂടത്തായി: കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

0
291

 

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിലെ പ്രതികള്‍ക്കായുള്ള ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷ താമരശേരി കോടതി നാളെ പരിഗണിക്കും. പതിനൊന്ന് ദിവസത്തേക്കാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. bytonneപ്രതി എം.സ്.മാത്യുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതും നാളത്തേക്ക് മാറ്റിയിട്ടുണ്ട്. പ്രതികളായ ജോളിക്കും പ്രജികുമാറിനും വേണ്ടി ആരും വക്കാലത്ത് ഏറ്റെടുത്തില്ല.
ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ മാത്യുവിന്റെ ജാമ്യാപേക്ഷയാണ് ആദ്യം പരിഗണിച്ചത്. മാത്യു നിരപരാധിയാണെന്നും woodlands 2ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും വാദിച്ചാണ് അപേക്ഷ നല്‍കിയത്. എന്നാല്‍, അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ എതിര്‍ത്തതോടെ തീരുമാനം നാളത്തേക്ക് മാറ്റുകയായിരുന്നു.
ഇതിന് പിന്നാലെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍.ഹരിദാസന്‍ അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ മുഖാന്തരം കസ്റ്റഡി അപേക്ഷ നല്‍കി. പതിനൊന്ന് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ ചോദിച്ചിട്ടുള്ളത്. അഭിഭാഷകരില്ലാത്തതിനാല്‍ പ്രതികളുടെ ഭാഗം കൂടി കേള്‍ക്കാന്‍ നാളെ അവരെ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.

deepthi gas