കല്ലാച്ചിയിലും നരിപ്പറ്റയിലും ബോംബുകള്‍ കണ്ടെത്തി; അന്വേഷണം തുടങ്ങി

0
372

നാദാപുരം: കല്ലാച്ചി ഈയ്യങ്കോടും നരിപ്പറ്റയിലും വീട്ടുപറമ്പില്‍ ബോംബുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം. ഈയ്യങ്കോട് വായനശാലയ്ക്ക് സമീപത്തെ തയ്യില്‍ അസീസിന്റെ വീട്ട് പറമ്പില്‍ bytonneനിന്നാണ് ചാക്ക് നൂലില്‍ പൊതിഞ്ഞ നിലയില്‍ നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. കല്യാണ ആവശ്യാര്‍ഥം വീടിന്റെ അടുക്കള ഭാഗം പറമ്പ് വൃത്തിയാക്കുന്നതിനു മതിലിനോട് ചേര്‍ന്ന മണ്ണ് നീക്കം ചെയ്യവെ തൊഴിലാളികളാണ് ബോംബുകള്‍ കണ്ടെത്തിയത്. നാലിഞ്ച് പിവിസി പൈപ്പിനുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. പൈപ്പ് woodlands 2രണ്ടറ്റവും സ്റ്റോപ്പര്‍ ഉപയോഗിച്ച് അടച്ച നിലയിലായിരുന്നു. തൊഴിലാളികള്‍ പൈപ്പ് മാലിന്യ കുഴിയില്‍ നിക്ഷേപിച്ചപ്പോള്‍ സ്റ്റോപ്പര്‍ തുറന്ന് പോയപ്പോഴാണ് ബോംബുകള്‍ പുറത്ത് കണ്ടത്. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് നാദാപുരത്ത് നിന്ന് ബോംബു സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബുകള്‍ പഴക്കമുള്ളതും മഴയില്‍ കുതിര്‍ന്ന നിലയിലുമായിരുന്നു. കണ്ടെടുത്ത് ബോംബുകള്‍ ചേലക്കാട് deepthi gasക്വാറിയില്‍ നിര്‍വ്വീര്യമാക്കി.
നരിപ്പറ്റക്കടുത്ത് മൊട്ടന്‍ തറക്കുന്നില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തുകയുണ്ടായി. ചാത്തോത്ത് പറമ്പില്‍ തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പെട്ടവരാണ് ബോംബ് കണ്ടത്. സ്റ്റീല്‍ കണ്ടെയനര്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് തൊഴിലാളികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുറ്റ്യാടി പോലീസും നാദാപുരം ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ബോംബാണെന്ന് മനസ്സിലായത്. കസ്റ്റഡിയിലെടുത്ത ബോംബ് ചേലക്കാട് ക്വാറിയില്‍ നിര്‍വ്വീര്യമാക്കി.

sell with uss