വടകരയില്‍ എടിഎം കൗണ്ടര്‍ തകര്‍ത്ത നിലയില്‍

0
2138

വടകര: സിന്റിക്കേറ്റ് ബാങ്ക് വടകര ശാഖയുടെ എടിഎം കൗണ്ടര്‍ തകര്‍ത്ത നിലയില്‍. ഞായറാഴ്ച രാത്രിയാണ് അതിക്രമം. സംഭവവുമായി ബന്ധപ്പെട്ട് bytonneവടകര പോലീസ് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.
ഭഗവതികോട്ടക്കല്‍ ക്ഷേത്രത്തിനു മുന്നിലെ റോഡരികിലെ ബാങ്കിലെ എടിഎം കൗണ്ടറിന്റെ ഗ്ലാസ് ഡോര്‍ തകര്‍ന്ന നിലയിലാണ്. സംഭവം ശ്രദ്ധയില്‍പെട്ട പോലീസ് രാത്രി തന്നെ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. woodlandsവടകര കുറുമ്പയില്‍ സ്വദേശികളാണ് പിടിയിലായത്. ഗ്ലാസ് ഡോര്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ തകര്‍ന്നുവീണെന്നാണ് കസ്റ്റഡിയിലായവര്‍ പറയുന്നത്. ഇക്കാര്യത്തില്‍ സിസിടിവി പരിശോധിച്ച് തുടര്‍നടപടി കൈക്കൊള്ളുമെന്ന് പോലീസ് അറിയിച്ചു.

deepthi gas