കൂടത്തായി കൊലപാതക പരമ്പര: മൂന്നു പേര്‍ അറസ്റ്റില്‍

0
1060

വടകര: താമരശേരി കൂടത്തായിയില്‍ അടുത്ത ബന്ധുക്കളായ ആറുപേര്‍ വര്‍ഷങ്ങളുടെ ഇടവേളകളില്‍ സമാന രീതിയില്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ മൂന്നു പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മുഖ്യപ്രതി ജോളി (47), കുടുംബ സുഹൃത്തും ജ്വല്ലറി ജീവനക്കാരനുമായ എം.എസ്.മാത്യു (44), ഇയാളുടെ സൂഹൃത്തും സ്വര്‍ണപണിക്കാരനുമായ തച്ചംപൊയില്‍ സ്വദേശി പ്രജുകുമാര്‍ (48) എന്നിവരാണ് അറസ്റ്റിലായത്. വടകര റൂറല്‍ എസ്പി ഓഫീസില്‍ ചോദ്യം ചെയ്ത ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയത് ജ്വല്ലറി ജീവനക്കാരാണെന്ന് bytonneപോലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മറ്റു രണ്ടു പേരേയും അറസ്റ്റ് ചെയ്തത്. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും പിതാവിനെയും ചോദ്യംചെയ്യലിനു ശേഷം നേരത്തെ വിട്ടയച്ചു.
മരിച്ചവരുടെ മൃതദേഹം കല്ലറകളില്‍നിന്ന് പുറത്തെടുത്ത് കഴിഞ്ഞദിവസം പരിശോധന നടത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് ഫോറന്‍സിക് ലാബില്‍നിന്ന് ലഭിച്ചതിനുശേഷം woodlandsപ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് ക്രൈംബ്രാഞ്ച് നേരത്തെ തീരുമാനിച്ചതെങ്കിലും പ്രതികള്‍ കുറ്റം സമ്മതിച്ച സാഹചര്യത്തില്‍ ശനിയാഴ്ച തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.
2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരു കുടുംബത്തിലെ ആറുപേര്‍ ഒരേസാഹചര്യത്തില്‍ മരിച്ചത്. കൂടത്തായിയിലെ റിട്ട.അധ്യാപിക അന്നമ്മ തോമസാണ് 2002 ഓഗസ്റ്റ് 22-ന് ആദ്യം മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ചതിന് പിന്നാലെ ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആറുവര്‍ഷത്തിനുശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസും ഇതിനു മൂന്നുവര്‍ഷത്തിന് ശേഷം ഇവരുടെ മകനും ജോളിയുടെ ഭര്‍ത്താവുമായ റോയ് തോമസും മരിച്ചു. 2014 ഏപ്രില്‍ 24-ന് അന്നമ്മയുടെ സഹോദരനും അയല്‍വാസിയുമായ എം.എം.മാത്യുവും സമാന സാഹചര്യത്തില്‍ മരിച്ചു. ഇതേവര്‍ഷം മെയ് ഒന്നിന് ടോം തോമസിന്റെ സഹോദരന്റെ മകന്‍ ഷാജുവിന്റെ ഒരു വയസുള്ള മകള്‍ അല്‍ഫൈനയും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. 2016 ജനുവരി 11-നാണ് അവസാനമരണം സംഭവിക്കുന്നത്. ഷാജുവിന്റെ ഭാര്യ ഫിലിയാണ് അന്ന് deepthi gasസമാനസാഹചര്യത്തില്‍ മരിച്ചത്. ഇതിനുപിന്നാലെ റോയ് തോമസിന്റെ ഭാര്യ ഇപ്പോള്‍ പിടിയിലായ ജോളിയും ഷാജുവും വിവാഹിതരായി.
ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ജോളിയുടെ അറസ്‌റ്റെങ്കിലും ആറു മരണങ്ങളുടെ പിന്നിലും താനാണെന്ന് ജോളി സമ്മതിച്ചിട്ടുണ്ടെന്നു റൂറല്‍ എസ്പി സൈമണ്‍ മാധ്യമങ്ങളോട് പറഞ്ഞു. റോയി തോമസിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് അമേരിക്കയിലുള്ള സഹോദരന്‍ രണ്ടുമാസം മുന്‍പ് നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്. അന്വേഷണത്തിനു ഡിഐജി സ്പെഷല്‍ ടീമിനെ നിയോഗിച്ചിരുന്നു.
റോയി തോമസിന്റെ മരണത്തില്‍ സംശയം ഇല്ലെന്നായിരുന്നു അന്നത്തെ അന്വേഷണ റിപ്പോര്‍ട്ട്. സയനൈഡ് കഴിച്ചാണ് മരിച്ചതെന്ന് അന്ന് കണ്ടെത്തിയിരുന്നെങ്കിലും അത് എവിടെനിന്നാണ് കിട്ടിയതെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് കേസ് പുനരന്വേഷിക്കുന്നതിന് കോടതിയുടെ അനുമതിയോടെ റൂറല്‍ എസ്പിയെ ചുമതലപ്പെടുത്തിയത്. ഇതിനു പിന്നാലെ നടന്ന വിശദമായ അന്വേഷണത്തിലാണ് സമാന രീതിയില്‍ ആറ് പേര്‍ മരിച്ചതായി കണ്ടെത്തുന്നതും ആദ്യ അറസ്റ്റ് sell with usഉണ്ടാവുന്നതും.
റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സയനൈഡ് ആണ് മരണകാരണമെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. നിരവധി പരിശോധനകള്‍ക്കും വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ക്കും ശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നും അന്വേഷണ സംഘത്തന്റെ തലവന്‍ കെ.ജി .സൈമണ്‍ പറഞ്ഞു. ഭക്ഷണത്തിലൂടെയാണ് എല്ലാവരുടെയും ശരീരത്തില്‍ സയനൈഡ് എത്തിയതെന്നാണ് കരുതുന്നത്. മരിച്ച എല്ലാവരും ഭക്ഷണ സമയത്തോ അതിനടുത്ത സമയത്തോ ആണ് അസുഖലക്ഷണങ്ങള്‍ കാണിക്കുകയോ കുഴഞ്ഞുവീണ് മരിക്കുകയോ ചെയ്തിട്ടുള്ളത്. ഇതാണ് വിഷമാണ് മരണകാരണമെന്ന സംശയം ബലപ്പെടുത്തിയത്. ഈ മരണങ്ങളിലൊന്നും പോസ്റ്റ് മോര്‍ട്ടം നടന്നിരുന്നില്ല. ഇതിലെല്ലാം കുടുംബാംഗമായ ജോളിയുടെ സാന്നിധ്യം കാണാനും കഴിഞ്ഞു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ജോളിയാണ് മരണത്തിനു പിന്നിലെന്ന സൂചന ലഭിക്കുന്നത്.