കാറിടിച്ച് പരിക്കേറ്റ ചെറുപ്പക്കാരന്‍ നരകയാതനയില്‍; പോലീസ് നിലപാടില്‍ രോഷം

0
1699

വടകര: കട പൂട്ടി വീട്ടിലേക്കു ബൈക്കില്‍ പോവുകയായിരുന്ന ചെറുപ്പക്കാരനെ കാറിടിച്ച് ഗുരുതരമായി പരിക്കേല്‍പിച്ച സംഭവത്തില്‍ പോലീസ് കൈക്കൊണ്ട നിലപാട് വിവാദത്തില്‍. മദ്യപിച്ച് ലക്ക് കെട്ട് കാറോടിച്ച് അപകടം വരുത്തിയ ആള്‍ക്കു bytonneവടകര പോലീസ് കൂട്ടുനിന്നെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും അക്രമിക്കെതിരെ നടപടിയില്ല. പരിക്കേറ്റയാള്‍ ഇപ്പോഴും അവശ നിലയില്‍ കഴിയുകയാണ്.
ചോറോട് നെല്യങ്കരയിലെ കേളോത്ത് സുനീഷാണ് (36) അപകടത്തിനിരയായി കഴുത്തിന്റെ എല്ലുപൊട്ടി എഴുന്നേല്‍ക്കാനോ സംസാരിക്കാനോ സാധിക്കാതെ വീട്ടില്‍ കഴിയുന്നത്. കീഴല്‍മുക്കില്‍ സ്റ്റിക്കര്‍ കട്ടിംഗ് സ്ഥാപനം നടത്തുന്ന സുനീഷ് സപ്തംബര്‍ 16 woodlandsന് രാത്രി പത്തുമണിക്ക് കട പൂട്ടി ബൈക്കില്‍ വീട്ടിലേക്ക് പോകുന്ന വഴിക്കാണ് എതിരെ നിന്ന് ചീറിപ്പാഞ്ഞെത്തിയ കാര്‍ സുനീഷിനെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് ഓടയിലേക്ക് തെറിച്ചുവീണ് രക്തത്തില്‍ കുളിച്ചു കിടന്ന സുനീഷിനെ ഓടിയെത്തിയ സുഹൃത്ത് അതിലെ പോകുന്ന വണ്ടിയില്‍ ആശുപത്രിയില്‍ എത്തിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ കാര്‍ പരിശോധിച്ചപ്പോഴാണ് കാറോടിച്ചയാള്‍ മൂക്കറ്റം മദ്യപിച്ച നിലയിലാണെന്നു വ്യക്തമായത്. മാത്രമല്ല കാറില്‍ മദ്യവുമുണ്ടായിരുന്നു. സ്ഥലത്തെത്തിയ വടകര പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും നേരാംവണ്ണം നടപടി സ്വീകരിക്കാന്‍ തയാറായില്ലെന്നാണ് പരാതി. ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ത പരിശോധന നടത്താന്‍ നില്‍ക്കാതെ പ്രതിയെ രക്ഷിച്ചുവെന്നാണ് ആക്ഷേപം. ഇയാള്‍ക്കെതിരെ സാക്ഷികള്‍ മൊഴി നല്‍കിയെങ്കിലും എഫ്‌ഐആറില്‍ അതൊന്നും പോലീസ് ചേര്‍ത്തില്ല. പോലീസും ഹോസ്പിറ്റല്‍ ജീവനക്കാരും ചേര്‍ന്ന് പ്രതിയെ രക്ഷിക്കുകയായിരുന്നുവെന്നാണ് പരാതി. മുയിപ്പോത്ത് സ്വദേശിയായ പ്രതി സര്‍ക്കാര്‍ ജീവനക്കാരനാണെന്നാണ് വിവരം.
സംഭവ ദിവസം രാത്രി വടകരയിലെ ബാറില്‍ നിന്നു മദ്യപിച്ചിറങ്ങിയ ഇയാള്‍ ഒരാളെ ഇടിക്കാന്‍ പോയപ്പോള്‍ വാക്കുതര്‍ക്കം ഉണ്ടായതായി പറയുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കീഴല്‍മുക്കിനു സമീപം സുനീഷിനെ ഇടിച്ച് തെറിപ്പിച്ചത്. സംഭവം നടന്ന് മൂന്നാഴ്ച ആകാറായിട്ടും ഫലപ്രദമായ നടപടി എടുക്കാന്‍ പോലീസ് തയാറായതുമില്ല. ഈ ക്രൂര നിലപാടിലെ രോഷവുമായി സുനീഷ് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പ്രതികരണം രേഖപ്പെടുത്തിയതോടെയാണ് സംഭവത്തിന്റെ ഗൗരവം പുറംലോകമറിയുന്നത്. പണവും സ്വാധീനവും ഉണ്ടെങ്കില്‍ ആര്‍ക്കും എന്തും ആവാം deepthi gasഎന്ന അവസ്ഥ ആയിരിക്കുന്നു എന്ന കടുത്ത രോഷമാണ് സുനീഷ് ഉയര്‍ത്തുന്നത്. ഇതിനു പോലീസ് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. മോട്ടോര്‍ വാഹന നിയമം കര്‍ശനമായ ഇക്കാലത്താണ് ഇങ്ങനെ സംഭവം നടന്നതെന്ന കാര്യം ഗൗരവമുളവാക്കുന്നു. ഇത് പോലൊരു അവസ്ഥ വേറൊരാള്‍ക്കും സംഭവിക്കരുതെന്ന അഭ്യര്‍ഥനയോടെ സുനീഷ് ഇട്ട ഫേസ്ബുക്ക് പോസ്റ്റിനോട് നിരവധി പേരാണ് രോഷത്തോടെ പ്രതികരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ശ്രീരാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ ബഷീര്‍ മരിച്ച സംഭവത്തോടാണ് പലരും ഇതിനെ ഉപമിച്ചത്. പോലീസ് അവിടേയും sell with usപ്രതിക്കു കൂട്ടുനില്‍ക്കുകയായിരുന്നു.
അപകടത്തില്‍ തലക്ക് സാരമായി മുറിവേറ്റ സുനീഷ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ ശേഷമാണ് അപകടനില തരണം ചെയ്തിരിക്കുന്നത്. കഴുത്തിന്റെ എല്ലില്‍ പൊട്ടലുണ്ട്. ഒന്നര മാസത്തിനു ശേഷം ഒരു ഓപ്പറേഷന്‍ കൂടി വേണ്ടതുണ്ട്. ഭക്ഷണവും മരുന്നും കിടന്നു കൊണ്ടാണ് കഴിക്കുന്നത്. ബാങ്കില്‍ നിന്നു വായ്പ എടുത്ത് വീട് നിര്‍മാണം നടക്കുന്നതിനിടയിലാണ് അപകടത്തിനിരയായത്. ഇക്കാരണത്താല്‍ സഹോദരിയുടെ വടകര പാക്കയിലെ വീട്ടിലാണ് സുനീഷ് കഴിയുന്നത്. ഇങ്ങനെയൊക്കെ നരകിക്കുമ്പോഴാണ് ഇടിച്ചയാള്‍ വിലസി നടക്കുന്നതും പോലീസ് അയാള്‍ക്ക് ഒത്താശ ചെയ്യുന്നതും. ഇതിലാണ് രോഷം ഉയരുന്നത്.