‘പൂനിലാവ്’ പ്രകാശനം ചെയ്തു

0
72

Invitation Inner
എടച്ചേരി: മുതുവടത്തൂര്‍ വിവിഎല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും അണിയിച്ചൊരുക്കിയ ഷോര്‍ട്ട് ഫിലിം ‘ പൂനിലാവ്’ പ്രശസ്ത സിനിമ തിരക്കഥാകൃത്ത് ബ്രിജേഷ് ബാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് മിനീഷ് പ്രിന്റ്‌ടെക് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബീന ദാസപുരം, മാനേജ്‌മെന്റ് പ്രതിനിധി ദിനേശന്‍ എ.പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്മിസ്ട്രസ് സി.വി.ഷാഗിനി സ്വാഗതവും പി.ടി.എ വൈസ് പ്രസിഡണ്ട് ദിനേശന്‍ വി.പി നന്ദിയും പറഞ്ഞു .

bytonne