കേരളത്തില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കുന്നത് സിപിഎമ്മുകാര്‍: തിരുവഞ്ചൂര്‍

0
554

 

കോട്ടയം: കേരളത്തില്‍ ഏറ്റവും അധികം സര്‍ക്കാര്‍ ഭക്ഷണം കഴിച്ചിട്ടുള്ളതും കഴിക്കുന്നതും സിപിഎം പ്രവര്‍ത്തകരാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ bytonneസംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം 5,800 കേസുകളിലെ ആയിരക്കണക്കിന് കുറ്റവാളികളെയാണ് രക്ഷിച്ചത്. സംസ്ഥാനത്തെ ഒട്ടനവധി കൊലപാതക കേസുകളിലും പ്രതികള്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരാണ്. സര്‍ക്കാര്‍ ഭക്ഷണം കഴിക്കുമെന്ന ഭീഷണി പ്രതിപക്ഷത്തിന് നേരെ പ്രയോഗിക്കേണ്ട. ഭയപ്പെടുത്തി അധികാരം പിടിക്കാമെന്ന മോഹം വേണ്ടെന്നും തിരുവഞ്ചൂര്‍ ഓര്‍മിപ്പിച്ചു.
പാലാ ഉപതെരഞ്ഞെടുപ്പില്‍ ചില ബൂത്തുകളില്‍ എല്‍ഡിഎഫ് കള്ളവോട്ടിന് നീക്കം നടത്തുന്നുണ്ട്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ടുവരും. പ്രശ്‌നബാധിത ബൂത്തുകളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വോട്ടര്‍മാരുടെ സൗകര്യത്തിനായി ക്രിയാത്മക പ്രവര്‍ത്തനം നടത്തുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

deepthi gas