പിഞ്ചു കുഞ്ഞിന്റെ പിതാവിനെ തേടിയിറങ്ങിയ പോലീസ് പാന്‍മസാല ശേഖരം പിടികൂടി

0
1357

നാദാപുരം: ടൗണില്‍ കടയുടെ മുന്നില്‍ നിന്ന് കരയുന്ന കുഞ്ഞിന്റെ പിതാവിനെ bytonneതേടിയിറങ്ങിയ പോലീസ് കുട്ടിയുടെ പിതാവില്‍ നിന്ന് പാന്‍മസാല ശേഖരം പിടികൂടി. ഇതര സംസ്ഥാനക്കാരനായ മൂന്ന് വയസ്സ് പ്രായം തോന്നിക്കുന്ന കുഞ്ഞ് ടൗണില്‍ ഒറ്റപ്പെട്ട നിലയില്‍ നാട്ടുകാര്‍ കണ്ടൈത്തുകയായിരുന്നു.
ടൗണില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാര്‍ഡ് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. കൂട്ടിയെ സ്റ്റേഷനിലെത്തിക്കാന്‍ ഹോംഗാര്‍ഡിന് സ്റ്റേഷനില്‍ നിന്ന് നിര്‍ദ്ദേശം നല്‍കുകയുണ്ടായി. രക്ഷിതാവ് ടൗണിലുണ്ടെന്ന് കുട്ടി പറഞ്ഞതോടെ പോലീസ് രക്ഷിതാവിനെ തേടി ടൗണില്‍ തിരച്ചില്‍ നടത്തി. ഇതിനിടയില്‍ കൈനറ്റിക്ക് സ്‌കൂട്ടറില്‍ ഉത്തര്‍ പ്രദേശ് സ്വദേശിയായ രക്ഷിതാവ് സുനില്‍ കുമാര്‍ ചൗഹാനെ (28) കണ്ടെത്തി. കുട്ടിയെ രക്ഷിതാവിനെ ഏല്‍പ്പിക്കുന്നതിനിടെ പോലീസിന് സംശയം തോന്നി sell with ussസ്‌കൂട്ടര്‍ പരിശോധിച്ചപ്പോഴാണ് നൂറ് പേക്കറ്റ് പാന്‍ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്.
മൂന്ന് വയസ്സുകാരനെ കടക്ക് മുന്നില്‍ നിര്‍ത്തി പിതാവ് കടകളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പനക്ക് പോവുകയായിരുന്നു. ഏറെ നേരം കാത്ത് നിന്ന കുട്ടി പിതാവിനെ കാണാതായതോടെ കരഞ്ഞ് കൊണ്ട് റോഡില്‍ നടക്കുന്നതിനിടയിലാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. പ്രതിയെ നേരത്തെ പുകയില ഉത്പനങ്ങള്‍ വില്‍പ നടത്തിയ സംഭവത്തില്‍ കുറ്റ്യാടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കല്ലാച്ചി, നാദാപുരം, കക്കട്ട് ടൗണുകള്‍ കേന്ദ്രീകരിച്ച് പാന്‍ മസാല വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.

deepthi gas