പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
956

വടകര: മാഹി റെയില്‍വേ പാലത്തിനു സമീപം പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി.
മുക്കം കൊടിയത്തൂര്‍ പിലാക്കൊട്ട് പറമ്പില്‍ അഖിലാണ് (27) മരിച്ചത്. bytonneവ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് പുഴയില്‍ കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പെട്ട് കാണാതായത്.
സുഹൃത്തുക്കള്‍ക്കൊപ്പം മാഹിയിലെത്തിയ ഇയാള്‍ തിരിച്ചു റെയില്‍വേ സ്റ്റേഷന്‍ വഴി നാട്ടിലേക്ക് പോകുന്നതിനിടയിലാണ് കുളിക്കാനിറങ്ങിയത്. ശനിയാഴ്ച രാവിലെ നടത്തിയ തെരച്ചിലിനിടയാണ് അഖിലിനെ മരിച്ചനിലയില്‍ പുഴയില്‍ കണ്ടെത്തിയത്. ചോമ്പാല, ന്യൂ മാഹി സ്റ്റേഷനുകളിലെ പോലീസിന്റെ സഹായത്തോടെ വടകര ഗവ. ജില്ല ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. രണ്ടുദിവസമായി നടന്ന തെരച്ചിലിന് അഗ്‌നിശമന സേന, ദുരന്ത നിവാരണ സേനയിലെ മുങ്ങല്‍ വിദഗ്ധര്‍, കോസ്റ്റല്‍ പോലീസ്, ചോമ്പാല പോലീസ് എന്നിവര്‍ നേതൃത്വം നല്‍കി. പിതാവ്: കണ്ണന്‍ കുട്ടി. മാതാവ്: ലീല.

deepthi gas