കുഞ്ഞിമൂസ സ്മരണയില്‍ വികാര നിര്‍ഭരമായി ‘ഓര്‍മച്ചെപ്പ്’

0
170

വടകര: ഗായകനും സംഗീത സംവിധായകനുമായ എം.കുഞ്ഞിമൂസയുടെ സ്മരണയില്‍ വടകരയില്‍ നടന്ന ഓര്‍മചെപ്പ് വികാര നിര്‍ഭരമായി. മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. bytonneകുഞ്ഞിമൂസയുടെ ഗതകാലം ഓര്‍ത്തെടുത്ത പ്രഭാഷണങ്ങളും അദ്ദേഹത്തിന്റെ മനോഹര വരികളുടെ ആലാപനവും സദസിന്റെ കണ്ണ് നനയിച്ചു.
മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഹാളില്‍ നടന്ന പരിപാടി അക്കാദമി സംസ്ഥാന പ്രസിഡന്റ് പി.എച്ച്.അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജില്ലാ പസിഡന്റ എം.കെ.അഷ്റഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍, മാപ്പിള കവി എം.എച്ച്.വള്ളുവങ്ങാട്, ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് വടകര, ഇശല്‍ കൂട്ടം സംസ്ഥാന സെക്രട്ടറി സാബിഖ് കൊയങ്ങോട്, വി.പി.സി.മൊയ്തു, വി.എം.അഷ്റഫ്, സി.വി.അഷ്റഫ്, കോറോത്ത് അഷ്റഫ്, സമദ് ആയഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു. അജു അമീര്‍ ലക്ഷദ്വീപ്, ഹനീഫ വെള്ളികുളങ്ങര, അന്‍വര്‍ വടകര, സിയാഫ് ബാര്‍ദാന്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.

deepthi gas