മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും കണ്ണുവെച്ച് ബിജെപി

0
342

 

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ വടക്കേയറ്റത്തുള്ള മഞ്ചേശ്വരത്തും തെക്കേയറ്റത്തുള്ള bytonneവട്ടിയൂര്‍ക്കാവിലും താമര വിരിയിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വം ശ്രമിക്കുന്നത്. രണ്ടു മണ്ഡലങ്ങളിലും പാര്‍ട്ടി പ്രതീക്ഷ വെച്ചുപുലര്‍ത്തുകയാണ്.
ശക്തികേന്ദ്രങ്ങളാണെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിക്ക് മണ്ഡലങ്ങളില്‍ ജയം എളുപ്പമാകില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കണക്കു നോക്കുമ്പോള്‍ ബിജെപി രണ്ടു മണ്ഡലങ്ങളിലും യുഡിഎഫിന് പിന്നിലാണ്. പാര്‍ട്ടിയുടെ മുഖമായി മാറിയ കുമ്മനം രാജശേഖരന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടും വട്ടിയൂര്‍ക്കാവില്‍ 2,836 വോട്ടിന് ബിജെപി പിന്നിലായിരുന്നു. 2016-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കുമ്മനം കെ.മുരളീധരനോട് തോല്‍ക്കുകയാണ് ചെയ്തത്.
രണ്ടു തുടര്‍ തോല്‍വികള്‍ ഏറ്റെങ്കിലും വരുന്ന ഉപതെരഞ്ഞെടുപ്പിലും sell with ussവട്ടിയൂര്‍ക്കാവിലേക്ക് ആദ്യം ബിജെപി പരിഗണിക്കുന്നവരില്‍ മുന്നില്‍ കുമ്മനം തന്നെയാണ്. ബിജെപി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, വി.വി.രാജേഷ് തുടങ്ങിയ പേരുകള്‍ ഉയരുന്നതോടൊപ്പം പുതുമുഖത്തെ രംഗത്തിറക്കണമെന്ന് വാദിക്കുന്നവരുമുണ്ട്.
വടക്ക് മഞ്ചേശ്വരത്ത് 2016-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ കിരീടം നഷ്ടപ്പെട്ട അവസ്ഥയായിരുന്നു ബിജെപിക്ക്. യുഡിഎഫിലെ പി.ബി.അബ്ദുള്‍ റസാഖിനോട് ബിജെപിയുടെ കെ.സുരേന്ദ്രന്‍ അന്ന് തോറ്റത് 89 വോട്ടുകള്‍ക്ക് മാത്രം. കള്ളവോട്ട് ആരോപണം ഉന്നയിച്ച് പിന്നീട് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചെങ്കിലും അബ്ദുള്‍ റസാഖിന്റെ മരണത്തോടെ പരാതി പിന്‍വലിക്കുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ മാസം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കഥയാകെ മാറിപ്പോയി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്ന അപ്രതീക്ഷിത സ്ഥാനാര്‍ഥിയെ രംഗത്തിറക്കി യുഡിഎഫ് കാസര്‍കോട്ട് 40,438 വോട്ടുകളുടെ deepthi gasമിന്നും ജയം സ്വന്തമാക്കി. തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മാത്രം ഉണ്ണിത്താന്‍ നേടിയത് 11,113 വോട്ടിന്റെ ലീഡ്. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഈ ലീഡ് തിരിച്ചുപിടിച്ച് താമരവിരിയിക്കാന്‍ ബിജെപി കഠിനപ്രയത്‌നം നടത്തേണ്ടി വരും.
ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച രവീശതന്ത്രി കുണ്ടാറാണ് ബിജെപിയുടെ ലിസ്റ്റിലുള്ള ആദ്യ പേര്. എന്നാല്‍ മഞ്ചേശ്വരത്ത് കെ.സുരേന്ദ്രനെ പരിഗണിക്കുന്നുണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള തന്നെ വ്യക്തമാക്കിയതോടെ ഒരുകൈ നോക്കാന്‍ തന്നെയാണ് ബിജെപി തീരുമാനമെന്ന് വ്യക്തമായി. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്തിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
വടക്കന്‍ ജില്ലകളില്‍ ഉപതെരഞ്ഞെടുപ്പുള്ള ഏക മണ്ഡലമാണ് മഞ്ചേശ്വരം. അതിനാല്‍ തന്നെ മലബാറിലെ മുഴുവന്‍ നേതാക്കളും അടുത്ത ഒരു മാസം മഞ്ചേശ്വരം കേന്ദ്രീകരിച്ചാവും പ്രവര്‍ത്തിക്കുക.