ബാങ്കേഴ്സ് ക്ലബ് കുടുംബ സംഗമം ആവേശമായി

0
93

വടകര: ബാങ്കേഴ്‌സ് ക്ലബ് വടകര പൂവിളി എന്ന പേരില്‍ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. പരിപാടികള്‍ ആവേശമായി.
ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാം ആഘോഷം ഉദ്ഘാടനം ചെയ്തു. മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ഡിവൈഎസ്പി നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് പി.പി.രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കനറാ ബാങ്ക് ചീഫ് മാനേജര്‍ എ.യു.രാജേഷ്, ടി.അനില്‍കുമാര്‍, എ.ചന്ദ്രന്‍, ടി.പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു. കെ.എം.ബാലകൃഷ്ണന്‍ സ്വാഗതവും മുകുള്‍ നാരായണന്‍ നന്ദിയും പറഞ്ഞു.bytonne