ആശുപത്രി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബഹുജന ധര്‍ണ നടത്തി

0
547

വടകര: ജോലി നിഷേധിക്കപ്പെട്ട  ജീവനക്കാരെ തിരിച്ചെടുക്കുക, നിലവില്‍ നല്‍കിവന്ന ബോണസ് മുഴുവന്‍ ജീവനക്കാര്‍ക്കും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സീയം ആശുപത്രിക്കു മുന്നില്‍ നടക്കുന്ന bytonneകുത്തിയിരിപ്പ് സമരം  ശക്തമാക്കുന്നതിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂനിയന്‍ നേതൃത്വത്തില്‍ ആശുപത്രിക്കു മുന്നില്‍ ബഹുജന ധര്‍ണ സംഘടിപ്പിച്ചു.
സിഐടിയു ജില്ലാ സെക്രട്ടറി പി.ശ്രീധരന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
നേതാക്കളുടെ പേരില്‍ കള്ളക്കേസുകള്‍ നല്‍കി സമരത്തെ തകര്‍ക്കാമെന്ന മോഹം മാനേജ്‌മെന്റിന് വേണ്ടെന്നും ന്യായമായ സമരം വിജയിപ്പിക്കാന്‍ വടകരയിലെ തൊഴിലാളി വര്‍ഗ്ഗം ഒറ്റക്കെട്ടായി രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിനു വികെ.അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി അംഗം ഇ.നാരായണന്‍നായര്‍, എച്ച്എംഎസ് ജില്ലാ സെക്രട്ടറി കെ.കെ.കൃഷ്ണന്‍, ജയന്‍ കോറോത്ത്, വി.ആര്‍.രമേശ്, എം.ബാലകൃഷ്ണന്‍  അടിയേരി രവിന്ദന്‍, അഡ്വ. അജ്മല്‍, ഷമീര്‍, സജീവന്‍ കെ.ടി.കെ, പ്രസീദ് കണ്ണാത്ത്, വേണു കക്കാട്ടില്‍, കെ.വേണു, അസീസ് എന്നിവര്‍ സംസാരിച്ചു. രഞ്ജിത്ത് കണ്ണോത്ത് സ്വാഗതം പറഞ്ഞു.

deepthi gas