ഒഞ്ചിയം പഞ്ചായത്തിലെ സര്‍ക്കാര്‍ പരിപാടികളില്‍ എംഎല്‍എ രാഷ്ട്രീയംകളിക്കുന്നെന്ന്

0
833

വടകര: ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ പരിപാടികളില്‍ ആര്‍എംപിഐയെ bytonneഒറ്റപ്പെടുത്തുന്നതായി ആക്ഷേപം. സി.കെ.നാണു. എംഎല്‍എയാണ് ഇത്തരം നീക്കത്തിന് പിന്നിലെന്ന് ആര്‍എംപിഐ ആരോപിച്ചു.
പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ വളപ്പില്‍ മുക്ക്-മാവട്ടാരി റോഡ്, 17ാം വാര്‍ഡിലെ കറുകക്കണ്ടം-ഇല്ലിക്കല്‍ താഴ റോഡ് എന്നിവയുടെ ഉദ്ഘാടനം സപ്തംബര്‍ 24 ന് മന്ത്രി മേഴ്സിക്കുട്ടി അമ്മ നിര്‍വഹിക്കന്നതിന്റെ ഭാഗമായി എംഎല്‍എ പഞ്ചായത്തിനെ അറിയിക്കാതെയാണ് സ്വാഗതസംഘം രൂപീകരണ യോഗം വിളിച്ചുചേര്‍ത്തത്. പഞ്ചായത്ത് പ്രസിഡന്റിനെ അറിയിക്കാതെ സിപിഎം പ്രതിനിധിയായ പഞ്ചായത്ത് മെമ്പറെ എംഎല്‍എ ചുമതലപ്പെടത്തിയത് സിപിഎമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നതിന്റെ തെളിവാണെന്ന് ആര്‍എംപിഐ sell with ussഒഞ്ചിയം ഏരിയ സെക്രട്ടറി കെ.ചന്ദ്രന്‍ വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തി.
നേരത്തെ ഒന്നാം വാര്‍ഡിലെ അംഗന്‍വാടി ഉദ്ഘാടത്തിലും ഇതേ സമീപനം തന്നെയാണ് എംഎല്‍എ. സ്വീകരിച്ചത്. പഞ്ചായത്ത് ഭരണം നടത്തുന്ന ആര്‍എംപിഐയുടെ പ്രതിനിധികളെ യോഗത്തിന് വിളിക്കാന്‍ പോലും തയ്യാറാകാത്ത എംഎല്‍എയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ആര്‍എംപിഐ വ്യക്തമാക്കി. ഫിഷറീസ് വകുപ്പിന്റെയും എംഎല്‍എയുടെയും രാഷ്ട്രീയക്കളി അവസാനിപ്പിക്കണമെന്നും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിപുലമായ സ്വാഗതസംഘം വിളിച്ചു ചേര്‍ക്കണമെന്നും ആര്‍എംപിഐ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.

deepthi gas