റാഷിദിന്റെ ജീവന്‍ രക്ഷിക്കാന്‍ വഴിയൊരുക്കാം

0
867
പ്രതീകാത്മക ചിത്രം

കല്‍പറ്റ: ബംഗളൂരുവില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ bytonneകമ്പളക്കാട് സ്വദേശിയായ റാഷിദ് എന്ന യുവാവിനെ അടിയന്തര ശസ്ത്രക്രിയക്കായി കോഴിക്കോട് എത്തിക്കുന്നതിന് വഴിയൊരുക്കാന്‍ ആഹ്വാനം. ജീവന്‍ നിലനിര്‍ത്താന്‍ ഏഴു മണിക്കൂറിനുള്ളില്‍ കോഴിക്കോട്ടെ മൈത്ര ഹോസ്പിറ്റലില്‍ എത്തിക്കേണ്ടത്തുണ്ട്. റാഷിദിനെയും കൊണ്ട് കെഎ 6 ബി 4149 എന്ന മൊബൈല്‍ ഐസിയു ആംബുലന്‍സ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 നു ബംഗളൂരുവില്‍ നിന്നു കോഴിക്കോടേക്ക് യാത്ര തിരിച്ചിരിക്കുകയാണ്. വളരെ വേഗം കോഴിക്കോട് എത്തേണ്ടതിനാല്‍ മുത്തങ്ങ മുതല്‍ കോഴിക്കോട് വരെ ഗതാഗത തടസങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. ഇതിനായി സഹായിക്കാനാണ് ആഹ്വാനം. വൈകുന്നേരം ആറു മണിയോടുകൂടി ആംബുലന്‍സ് ബത്തേരി എത്തും എന്നാണ് പ്രതീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9744536832, 9567345427.

deepthi gas