പയ്യോളിയില്‍ റിസര്‍വേഷന്‍ സൗകര്യം വേണമെന്ന് കെ.മുരളീധരന്‍ എംപി

0
271

പയ്യോളി: പയ്യോളിയില്‍ സ്റ്റോപ്പ് അനുവദിക്കപ്പെട്ടിട്ടുള്ള ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ സൗകര്യം ഏര്‍പെടുത്തണമെന്ന് കെ.മുരളീധരന്‍ എംപി bytonneറെയില്‍വെ ജനറല്‍ മാനേജര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആവശ്യപ്പെട്ടു. നമ്പര്‍ 16307 & 16308 (എക്‌സിക്യൂട്ടീവ്), 16605 & 16606 (ഏറനാട്) എന്നീ എക്‌സ്പ്രസ് ട്രെയിനുകളാണ് പയ്യോളിയില്‍ നിര്‍ത്തുന്നത്. ഇവക്ക് റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നത് ഈ മേഖലയിലെ യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാകുമെന്ന് എംപി യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഈ കാര്യത്തില്‍ കഴിഞ്ഞ മാസം പാലക്കാട് ഡിവിഷന്‍ മാനേജര്‍ക്ക് കത്തെഴുതിയിരുന്നെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും എംപി അറിയിച്ചു. പയ്യോളി സ്റ്റേഷന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി പരശുറാം പോലെയുളള കൂടുതല്‍ ട്രയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും എംപി യോഗത്തില്‍ ഉന്നയിച്ചു.

deepthi gas