വടകരയില്‍ നിന്നു കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിയെ ബംഗളൂരുവില്‍ കണ്ടെത്തി

0
4653

വടകര: ഇന്നലെ കാണാതായ മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കുരിയാടിയിലെ അശ്വിന്‍രാജിനെ ബംഗളൂരുവില്‍  കണ്ടെത്തി. ഇന്നു രാവിലെ bytonneയശ്വന്ത്പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. യശ്വന്ത്പൂര്‍ എക്‌സ്പ്രസില്‍ ഇറങ്ങിയ കുട്ടിയെ റെയില്‍വെ പോലീസ് തടഞ്ഞുവെക്കുകയായിരുന്നു. കുട്ടിയെ കൂട്ടികൊണ്ടുവരാന്‍ ബന്ധുക്കള്‍ അങ്ങോട്ട് പുറപ്പെട്ടു. അശ്വിന്‍രാജിനെ കാണാതായത് സംബന്ധിച്ച് വിവിധ സ്ഥലങ്ങളിലേക്ക് വിവരം കൈമാറിയിരുന്നു. ഇതിനിടയിലാണ് യശ്വന്ത്പൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ കുട്ടിയെ കാണാനായത്.
ചോറോട് കുരിയാടിയിലെ കിഴക്കേ അകത്ത് ശെല്‍വന്റെ മകനായ അശ്വിന്‍രാജിനെ ഇന്നലെ വൈകുന്നേരം മുതലാണ് കാണാതായത്. വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ശെല്‍വന്‍ വടകര പോലീസില്‍ പരാതിപ്പെടുകയായിരുന്നു. വൈകുന്നേരത്തെ കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്‌സ്പ്രസിലാണ് അശ്വിന്‍രാജ് ബംഗ്ലൂരിലേക്കു പോയത്. വീട്ടില്‍ നിന്നെടുത്ത അഞ്ഞൂറു രൂപ കൈവശമുണ്ടായിരുന്നെങ്കിലും യാത്രകഴിഞ്ഞതോടെ കീശ കാലിയായി. മാര്‍ക്ക് കുറഞ്ഞതിനു വീട്ടില്‍ നിന്നു വഴക്ക് പറഞ്ഞതിന്റെ പേരിലാണ് നാട് വിട്ടതെന്നാണ് അശ്വിന്‍രാജ് പറഞ്ഞത്.

deepthi gas