പാടിയും പറഞ്ഞും കുഞ്ഞിമൂസ അനുസ്മരണം

0
548

വടകര : കഴിഞ്ഞ ദിവസം നിര്യാതനായ സംഗീതജ്ഞന്‍ എം.കുഞ്ഞിമൂസയെ അദ്ദേഹം പതിവായി സൗഹൃസംഭാഷണത്തിനെത്തുന്ന സ്ഥലത്തു വെച്ച് അനുസ്മരിച്ചു. കുഞ്ഞിമൂസ സുഹൃത്തുക്കളോടൊപ്പം വൈകുന്നേരങ്ങളില്‍ bytonneഎത്തിച്ചേരാറുള്ള ക്യൂന്‍സ് റോഡിലെ ന്യൂ ഇന്ത്യാ ഹോട്ടല്‍ പരിസരത്തായിരുന്നു പാടിയും പറഞ്ഞും കുഞ്ഞിമൂസയെ അറിയുന്നവര്‍ അനുസ്മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ‘ഇവിടെയുണ്ട് മൂസക്ക’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. കുഞ്ഞിമ്മൂസ സംഗീതം നല്‍കിയ പാട്ടുകള്‍ ആലപിച്ചും അദ്ദേഹവുമായുള്ള പരിചയം പങ്കുവെച്ചും നിരവധി പേര്‍ സംസാരിച്ചു.
സിദ്ദീഖ് വടകര, പ്രേംകുമാര്‍ വടകര, പി.ഹരീന്ദ്രനാഥ്, വി.പി.സി.മൊയ്തു, പി.പി.രാജന്‍, സി.സി രാജന്‍, എടയത്ത് ശ്രീധരന്‍, കെ.എ.മനാഫ്, വി.പി. അബ്ദുല്‍ ശുക്കൂര്‍, ബഷീര്‍ തിക്കോടി, രാജന്‍ തയ്യുള്ളതില്‍, വടകര ബാലകൃഷ്ണന്‍, അന്‍വര്‍ ബാബു, പ്രതാപ് മൊണോലിസ, എസ്.വി.മെഹറലി, എന്‍.കെ.അബ്ദുല്‍ ഹമീദ്, നാസര്‍ ഇബ്രാഹിം, സഫയര്‍ വടകര, അഡ്വ പി.പി.സദാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

deepthi gas