സിപിഐ നേതൃത്വ ക്യാമ്പ് കാര്‍ത്തികപ്പള്ളിയില്‍ നാളെ തുടങ്ങും

0
257

വില്യാപ്പള്ളി: സിപിഐ വടകര മേഖല നേതൃത്വ ക്യാമ്പ് നാളെ രാവിലെ bytonneപത്ത് മണിക്ക് കാര്‍ത്തികപ്പള്ളി നമ്പര്‍ വണ്‍ യുപി സ്‌കൂളില്‍ ആരംഭിക്കും. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.കെ.പ്രകാശ് ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ടി.പി.മൂസ നഗറില്‍ നാളെയും മറ്റെന്നാളുമാണ് ക്യാമ്പ്. പാര്‍ട്ടി വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടന്നുവരുന്ന ക്യാമ്പുകളുടെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്.
വടകര താലൂക്ക് പരിധിയിലെ നാദാപുരം, വടകര, കുറ്റ്യാടി മണ്ഡലങ്ങളിലെ ജില്ല, മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, ലോക്കല്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ എന്നിവരാണ് പങ്കെടുക്കുക. സത്യന്‍ മൊകേരി, വി.എസ്.പ്രിന്‍സ്, എ.പ്രദീപന്‍, ടി.വി.ബാലന്‍, ഒ..കെ.മുരളീകൃഷ്ണന്‍, എം.നാരായണന്‍, ടി.കെ.രാജന്‍ എന്നിവര്‍ പങ്കെടുക്കും.

deepthi gas