മാവോയിസ്റ്റ് രൂപേഷിനെതിരായ യുഎപിഎ ഹൈക്കോടതി റദ്ദാക്കി; കേസെടുത്തത് വളയം, കുറ്റ്യാടി പോലീസ്

0
690

കൊച്ചി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ ചുമത്തിയ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) ഹൈക്കോടതി റദ്ദാക്കി. മൂന്നു കേസുകളില്‍ വളയം, bytonneകുറ്റ്യാടി പോലീസ് ചുമത്തിയ യുഎപിഎയാണ് കോടതി റദ്ദാക്കിയത്. പ്രോസിക്യൂഷന് അനുമതി നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് കാലതാമസം ഉണ്ടായെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
നിരോധിത സംഘടനകളില്‍ പ്രവര്‍ത്തിച്ചു, സംഘടനയുടെ ലഘുലേഖകള്‍ വിതരണം ചെയ്തു എന്നിവയാണ് രൂപേഷിനെതിരായ കേസുകള്‍. ഇതില്‍ രണ്ട് കേസുകള്‍ വളയം പോലീസും ഒരു കേസ് കുറ്റ്യാടി പോലീസും രജിസ്റ്റര്‍ ചെയ്തതാണ്.
2016 മുതല്‍ കസ്റ്റഡിയിലുള്ള പ്രതിയുടെ പ്രോസിക്യൂഷന്‍ അനുമതി സമയപരിധിക്കകം ലഭിച്ചില്ലെന്നാണ് രൂപേഷ് കോടതിയില്‍ വാദിച്ചത്. ഇതേതുടര്‍ന്ന് സംസ്ഥാന ആഭ്യന്തര സെക്രട്ടറിയോടും ഡിജിപിയോടും ജസ്റ്റിസ് രാജ വിജയരാഘവന്‍ വിവരങ്ങള്‍ തേടിയിരുന്നു.
കുറ്റവിമുക്തനാക്കണമെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സെഷന്‍സ് കോടതിയില്‍ രൂപേഷ് sell with ussനല്‍കിയ ഹരജി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്ന് രൂപേഷ് നല്‍കിയ അപ്പീല്‍ ഹരജിയില്‍ വളയം, കുറ്റ്യാടി പോലീസ് രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയതായി കോടതി നിരീക്ഷിച്ചു. തന്റെ പേരില്‍ രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയത് സൂക്ഷ്മമായി പഠിക്കാതെയാണെന്ന് രൂപേഷ് വാദിച്ചു. കൂടാതെ, പ്രോസിക്യൂഷന്‍ അനുമതി വാങ്ങിയില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
ആദ്യ മാവോയിസ്റ്റ് കേസില്‍ രൂപേഷിന്റെ മേല്‍ 2013ല്‍ കര്‍ണാടക ബാഗമണ്ഡല പൊലീസ് ചുമത്തിയ യുഎപിഎ കുടക് മടിക്കേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റദ്ദാക്കിയിരുന്നു. വയനാട്ടില്‍ പശ്ചിമഘട്ടം കേന്ദ്രീകരിച്ച പ്രത്യേക മാവോവാദി കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യുഎപിഎ ചുമത്തിയിരുന്നത്. നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ് രൂപേഷ്.

deepthi gas