ബൈക്ക് യാത്രക്കാരനെ ഇടിച്ച് വീഴ്ത്തിയ കാര്‍ നാട്ടുകാര്‍ പിടികൂടി

0
1010

നാദാപുരം: ഇരിങ്ങണ്ണൂരില്‍ ബൈക്ക് ഇടിച്ച് വീഴ്ത്തി നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു അപകടത്തില്‍ ബൈക്ക് യാത്രക്കാരന് bytonneഗുരുതരമായി പരിക്കേറ്റു.
ഇരിങ്ങണ്ണൂര്‍ സ്വദേശി മണന്തല മീത്തല്‍ രാഘവ (48) നെയാണ് തലശ്ശേരി ഭാഗത്ത് നിന്ന് വരികയായിരുന്ന കൊടുവള്ളി സ്വദേശി സഞ്ചരിച്ച കെ എല്‍ 33 എച്ച് 2657 നമ്പര്‍ കാര്‍ ഇരിങ്ങണ്ണൂര്‍ ടെലഫോണ്‍ എക്‌സേഞ്ച് പരിസരത്ത് വെച്ച് രാഘവന്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ കടന്ന് കളഞ്ഞത്. സംഭവം ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ വാഹനങ്ങളില്‍ കാറിനെ പിന്തുടര്‍ന്നു. തൂണേരിയില്‍ നിന്നു കാര്‍ കണ്ടെത്തി പോലീസില്‍ ഏല്‍പ്പിച്ചു. കണ്ണൂര്‍ വിമാനത്തവളത്തില്‍ നിന്ന് യാത്രക്കാരെയും കൊണ്ട് വരികയായിരുന്നു കാര്‍. ബൈക്കിലിടിച്ച കാറിന്റെ ടയര്‍ പഞ്ചര്‍ ആയ നിലയിലായിരുന്നു. കാറിനും കേട് പാടുകള്‍ സംഭവിച്ചു. കാറോടിച്ച കൊടുവള്ളി സ്വദേശി ചോലക്കുന്നുമ്മല്‍ നൗഫലി (39) നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ രാഘവനെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

deepthi gas