റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ ആധാര്‍ നമ്പര്‍ ചേര്‍ക്കാന്‍ ക്യാമ്പ്

0
825

വടകര: താലൂക്കിലെ മുഴുവന്‍ റേഷന്‍ കാര്‍ഡുടമകളും കാര്‍ഡിലെ അംഗങ്ങളുടെ പേര് ആധാര്‍ നമ്പറുമായി ചേര്‍ക്കേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇതിനായി ക്യാമ്പ് സംഘടിപ്പിക്കുന്നു.
റേഷന്‍ വിതരണം സുതാര്യവും സുഗമവും ആക്കുന്നതിന്റെ ഭാഗമായാണ് കാര്‍ഡിലെ bytonneമുഴുവന്‍ അംഗങ്ങളുടെയും പേര് ആധാറുമായി ബന്ധിപ്പിക്കുന്നത്. ഇനിയും റേഷന്‍ കാര്‍ഡിലെ പേര് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് വേണ്ടി വടകര സപ്ലൈ ഓഫീസിന്റെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ നടത്തുന്നു. സപ്തംബര്‍ 23 മുതല്‍ 30വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ നാലു വരെ വിവിധ പഞ്ചായത്തുകളില്‍ വെച്ചാണ് ക്യാമ്പുകള്‍. ചെക്യാട്, വളയം, വാണിമേല്‍, കുന്നുമ്മല്‍, നരിപ്പറ്റ, നാദാപുരം പഞ്ചായത്തുകള്‍ (23.09.19-ചെക്യാട് കമ്മ്യൂണിറ്റി ഹാള്‍), വടകര മുനിസിപ്പാലിറ്റി, ചോറോട് പഞ്ചായത്ത് (23.09.19- വടകര സപ്ലൈ ഓഫീസ്), പുറമേരി, ഏറാമല, തൂണേരി, എടച്ചേരി ( 24.09.19-എടച്ചേരി കമ്യൂണിറ്റി ഹാള്‍), അഴിയൂര്‍, ഒഞ്ചിയം, ഏറാമല (24.09.19- ഒഞ്ചിയം പഞ്ചായത്ത് ഓഫീസ്), കുറ്റ്യാടി, വേളം, കായക്കൊടി (26.09.19-കുറ്റ്യാടി പഞ്ചായത്ത് ഓഫീസ് ), മണിയൂര്‍ (27.09.19 മണിയൂര്‍ പഞ്ചായത്ത്), കാവിലുംപാറ, മരുതോങ്കര (28.09.19-തൊട്ടില്‍പാലം കമ്യൂണിറ്റി ഹാള്‍), ആയഞ്ചേരി, വില്യാപ്പള്ളി, തിരുവളളൂര്‍ (30.09.19-ആയഞ്ചേരി ടൗണ്‍).