മുതിര്‍ന്ന സോഷ്യലിസ്റ്റുകള്‍ക്ക് ആദരം

0
280

ഓര്‍ക്കാട്ടേരി: സോഷ്യലിസ്റ്റ് കലാ-കായികവേദി കുന്നുമ്മക്കരയുടെ bytonneആഭിമുഖ്യത്തില്‍ മുതിര്‍ന്ന സോഷ്യലിസ്റ്റുകളെ ആദരിച്ചു. പുതുക്കുടിക്കണ്ടി അപ്പുക്കുട്ടക്കുറുപ്പ്, പനയുള്ള പറമ്പത്ത് ബാലന്‍, വടക്കെ പുത്തന്‍പുരയില്‍ കൃഷ്ണന്‍, പീടികക്കണ്ടി ബാലന്‍, പുല്ലാഞ്ഞോളി നാരായണി, മുണ്ടങ്ങാട്ട് പാറു, മാവത്ത് കുനി പൊക്കന്‍, പൂക്കണ്ടി മീത്തല്‍ കുഞ്ഞിക്കണ്ണന്‍, കുത്തിപ്പറമ്പത്ത് അച്ചുതന്‍, ആലവളപ്പില്‍ നാരായണി, എന്നിവരെയാണ് ആദരിച്ചത്. എല്‍.ജെ.ഡി ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രന്‍ ഇവരെ പൊന്നാടയണിച്ചു. വേദി പ്രസിഡണ്ട് എം.കെ.ബാബുരാജ് അധ്യക്ഷത വഹിച്ചു. ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ.ഭാസ്‌കരന്‍, എം.പി.ശിവാനന്ദന്‍, എന്‍.കെ.വത്സന്‍, കെ.കെ.കൃഷ്ണന്‍, പി.കെ.കുഞ്ഞിക്കണ്ണന്‍, എം.കെ.ശിവദാസ്, കെ.ടി.കെ.ഷാജി, പ്രസാദ് വിലങ്ങില്‍, പ്രദീഷ് ആദിയൂര്, അതുല്‍ സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

deepthi gas