പയ്യോളി മനോജ് വധക്കേസില്‍ കുറ്റപത്രം സമര്‍പിച്ചു; 27 സിപിഎം പ്രവര്‍ത്തകര്‍ പ്രതികള്‍

0
1052

കൊച്ചി: പ്രമാദമായ പയ്യോളി മനോജ് വധക്കേസില്‍ ഇരുപത്തിയേഴ് സിപിഎം bytonneപ്രവര്‍ത്തകര്‍ക്കെതിരെ സിബിഐ കുറ്റപത്രം സമര്‍പിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സിബിഐ കോടതിയില്‍ ശുപാര്‍ശ ചെയ്തു. വധക്കേസിലെ മൂന്ന് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.
രണ്ട് പ്രതികളെ കേസില്‍ മാപ്പു സാക്ഷികളാക്കിയിട്ടുണ്ട്. പോലീസ് മുഖ്യ പ്രതികളാക്കിയ അജിത്, ജിതേഷ് എന്നിവരാണ് മാപ്പു സാക്ഷികളായത്. ഡിവൈഎസ്പി ജോസി ചെറിയാന്‍, സിഐ വിനോദന്‍ എന്നിവര്‍ക്കെതിരെ വകുപ്പ് തല നടപടി വേണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണനാണ് സിജെഎം കോടതിയില്‍ sell with ussകുറ്റപത്രം സമര്‍പ്പിച്ചത്.
2012 മെയ് 12-നാണ് ബിഎംഎസ് പ്രവര്‍ത്തകനായ ഓട്ടോഡ്രൈവര്‍ മനോജിനെ പയ്യോളിയിലെ വീട്ടില്‍ കയറി ഒരു സംഘം വെട്ടിക്കൊന്നത്. തുടര്‍ന്ന് ലോക്കല്‍ പോലീസ് കേസില്‍ പ്രദേശത്തെ ഡിവൈഎഫ്‌ഐ നേതാവ് അജിത്തിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. പിന്നീട് ബന്ധുക്കളുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ചെങ്കിലും പ്രധാന പ്രതികളിലേക്ക് എത്തുമെന്നായതോടെ രാഷ്ട്രീയ ഇടപെടലുകളുണ്ടായി. പ്രധാന പ്രതി അജിത്ത് കസ്റ്റഡിയിലിരിക്കെ താന്‍ ഡമ്മി പ്രതിയാണെന്നും യഥാര്‍ഥ പ്രതികളെ പാര്‍ട്ടി മാറ്റിയെന്നും വിളിച്ച് പറഞ്ഞതോടെയാണ് കേസ് വലിയ ശ്രദ്ധ നേടിയത്.

deepthi gas