12 കോടിയുടെ ഒന്നാം സമ്മാനം ജൂവല്ലറി ജീവനക്കാര്‍ക്ക്

0
2830

കൊല്ലം: ഓണം ബംപറിന്റെ 12 കോടിയുടെ ഒന്നാം സമ്മാനം ആറ് bytonneഭാഗ്യശാലികള്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന്. കരുനാഗപ്പള്ളിയിലെ ചുങ്കത്ത് ജൂവല്ലറി ജീവനക്കാര്‍ക്കാണ് ബംപര്‍ ഭാഗ്യം ലഭിച്ചത്. റോണി, വിവേക്, രതീഷ്, സുബിന്‍, രംജി, രാജീവ് എന്നിവരാണ് ഭാഗ്യശാലികള്‍. ഇവര്‍ എടുത്ത TM 160869 എന്ന നമ്പറിനാണ് ബംപര്‍ ഭാഗ്യം.
ഒന്നാം സമ്മാനമടിച്ച ടിക്കറ്റും ഒപ്പം മറ്റൊരു ടിക്കറ്റും ഈ ആറുപേരും 600 രൂപ കൊടുത്ത് വാങ്ങിക്കുകയായിരുന്നു. ജ്വല്ലറിക്ക് മുന്‍പിലുള്ള ലോട്ടറിക്കടയില്‍ നിന്നാണ് ഇവര്‍ ടിക്കറ്റ് എടുത്തത്. രണ്ട് ദിവസം മുമ്പ് കൂട്ടായി വാങ്ങിച്ച ഈ ടിക്കറ്റുകളൊന്ന് ഇത്രവലിയ ഭാഗ്യം കൊണ്ടുവരുമെന്ന് കരുതിയില്ല. ആദ്യത്തെ ഞെട്ടല്‍ തീര്‍ന്നപ്പോള്‍ ആറ് പേരും കൂടി കൂട്ടത്തോടെ ലോട്ടറിയുടെ ഒപ്പം ഒരു ഫോട്ടോയുമെടുത്തു. വീട്ടിലേക്ക് വിളിച്ചു പറഞ്ഞപ്പോള്‍ അവര്‍ക്കും വിശ്വസിക്കാനായില്ലെന്നാണ് sell with ussഇവര്‍ പറയുന്നത്.
ആലപ്പുഴ കായംകുളം ശ്രീമുരുഗാ ലോട്ടറി ഏജന്റ് ശിവന്‍കുട്ടി വിറ്റ ടിക്കറ്റാണിത്. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി ഒന്നാം സമ്മാനമായി കിട്ടിയ ഭാഗ്യവാന്‍മാര്‍ക്ക് അഭിനന്ദനപ്രവാഹമാണ്. നികുതി കിഴിച്ച് 7.56 കോടി രൂപയാണ് ആറ് പേര്‍ക്കുമായി ലഭിക്കുക.
രണ്ടാം സമ്മാനമായ അമ്ബത് ലക്ഷം രൂപ 10 പേര്‍ക്കാണ് ലഭിക്കുന്നത്.
തിരുവനന്തപുരത്ത് മന്ത്രി ജി.സുധാകരനാണ് നറുക്കെടുപ്പ് നിര്‍വഹിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാന തുകയാണ് ഇത്തവണത്തേത്.
46 ലക്ഷം ടിക്കറ്റുകളാണ് സര്‍ക്കാര്‍ അച്ചടിച്ചത്. ഇതില്‍ 43 ലക്ഷത്തിലേറെയും വിറ്റുത്തീര്‍ന്നിരുന്നു. 29 കോടി രൂപയുടെ ടിക്കറ്റുകളാണ് വിറ്റഴിച്ചത്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ വീതം 10 പേര്‍ക്കു ലഭിക്കും. കഴിഞ്ഞ വര്‍ഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനം.

deepthi gas